Friday, November 15, 2024

mediavisionsnews

കേരളത്തിന് സൗജന്യ അരി നല്‍കില്ല; പണം നല്‍കിയില്ലെങ്കില്‍ ദുരിതാശ്വാസഫണ്ടില്‍ നിന്ന് കുറയ്ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി(www.mediavisionnews.in): പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സൗജന്യ അരി നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പണം നല്‍കിയില്ലെങ്കില്‍ ദുരിതാശ്വാസഫണ്ടില്‍ നിന്ന് കുറയ്ക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. 89540 മെട്രിക് ടണ്‍ അരിയാണ് കേരളത്തിന് കേന്ദ്രം അനുവദിച്ചത്. ഇതിനായി 233 കോടി രൂപ കേന്ദ്രത്തിന് നല്‍കേണ്ടിവരും. അതേസമയം കേരളം പണം തല്‍ക്കാലം നല്‍കേണ്ടതില്ല. പ്രളയത്തെത്തുടര്‍ന്ന് സൗജന്യമായി അരി നല്‍കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ...

4000 പാക്കറ്റ്‌ പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍

കുമ്പള(www.mediavisionnews.in): പൊലീസും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയില്‍ 4000 പാക്കറ്റ്‌ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി കടയുടമയെ അറസ്റ്റു ചെയ്‌തു. പച്ചമ്പള, ബസ്‌ വെയിറ്റിംഗ്‌ ഷെഡിനു സമീപത്തെ വ്യാപാരി ബദറുദ്ദീന്‍ (27) ആണ്‌ അറസ്റ്റിലായത്‌. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ഇവിടെയെത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്‌ റെയ്‌ഡ്‌ നടത്തിയതെന്നു പൊലീസ്‌ പറഞ്ഞു. കടയ്‌ക്കുള്ളില്‍ ചാക്കില്‍ കെട്ടി വച്ച നിലയിലാണ്‌ മധു,...

മഞ്ചേശ്വരം ബ്ലോക്കിന് കേരളത്തിന്റെ കയ്യടി; പ്രളയബാധിതര്‍ക്ക് നല്‍കിയത് പതിനാറ് ടണ്‍ സാധനം

കാസര്‍കോട്(www.mediavisionnews.in): ഒരു ഭരണം കൂടം ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ ടൺ കണക്കിന് സാധനങ്ങളുമായി കടന്നുചെല്ലുന്ന അപൂര്‍വ്വ കാഴ്ചയ്ക്ക് വയനാട് കല്കട്രേറ്റ് സാക്ഷിയായി. ഇങ്ങ് അതിര്‍ത്തിയിലുള്ള മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്താണ് വയനാടിന്റെ മണ്ണില്‍ പ്രളയകെടുതിയില്‍ തളര്‍ന്നിരിക്കുന്ന പാവങ്ങളെ സഹായിക്കാന്‍ ലോഡ് കണക്കിന് അവശ്യവസ്തുക്കളുമായി ചെന്നത്. പ്രസിഡണ്ട് എ.കെ.എം.അഷറഫിന്റെ നേതൃത്വത്തില്‍ വയനാട്ടിലെത്തിയ സംഘത്തെ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍,...

കേരളത്തിന് യു.എ.ഇയുടെ 700 കോടി ധനസഹായം

തിരുവനന്തപുരം(www.mediavisionnews.in): പ്രളയക്കെടുതിയില്‍ വലയുന്ന വലയുന്ന കേരളത്തിന് യു.എ.ഇയുടെ 700 കോടി രൂപയുടെ സഹായം. കേരളത്തിന് യു.എ.ഇ 700 കോടി രൂപ സഹായം വാഗ്ദാനം ചെയ്തതായി വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. യു.എ.ഇ ഭരണാധികാരി പ്രധാനമന്ത്രിയോട് ഇക്കാര്യം സംസാരിച്ചെന്നും യു.എ.ഇയോടുള്ള കേരളത്തിന്റെ നന്ദി അറിയിക്കുന്നതായും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രവാസി മലയാളികളുടെ സഹായവും വലിയ രീതിയില്‍...

ഗള്‍ഫില്‍ ഇന്ന് ബലി പെരുന്നാള്‍; കേരളത്തില്‍ പെരുന്നാള്‍ നാളെ

മക്ക(www.mediavisionnews.in):  ഗള്‍ഫില്‍ ഇന്ന് ബലി പെരുന്നാള്‍. മാസപ്പിറവി വൈകിയതിനാല്‍ കേരളത്തില്‍ നാളെയാണ് പെരുന്നാള്‍. ഒമാനടക്കം ആറ് ഗള്‍ഫ് രാജ്യങ്ങളും ഇന്ന് പെരുന്നാള്‍ നിറവിലാണ്. പ്രവാചകന്‍ ഇബ്രാഹിമിന്റെയും മകന്‍ ഇസ്മായിലിന്റെയും ത്യാഗസ്മരണകളിലാണ് ഇസ്‍ലാമിക സമൂഹം ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ ഹജ്ജിന്റെ പ്രധാനകര്‍മങ്ങളെല്ലാം പൂര്‍ത്തിയായതിന്റെ ആഘോഷം കൂടിയാണിത്. പള്ളികളും ഈദ്ഗാഹുകളും പെരുന്നാള്‍ നമസ്കാരത്തിനായി സജ്ജമായി. നാട്ടിലെ പ്രളയകെടുതികളുടെ നൊമ്പരങ്ങള്‍ക്കിടയിലാണ്...

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി ബേരിക്കൻ’സ് നിവാസികളും

ബന്തിയോട് (www.mediavisionnews.in): പ്രളയത്തിൽ ഒറ്റപ്പെട്ട് പോയവർക്ക് ബേരിക്കൻ'സ് നിവാസികളുടെ സഹായഹസ്ഥം. നാടും നഗരവും പ്രളയത്തിൽ മുങ്ങിയപ്പോൾ വീടും സ്ഥലവും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണങ്ങളും വസ്ത്രങ്ങളുമായി ബേരീക്കൻ'സ് നിവാസികൾ ഒന്നിച്ചിറങ്ങി. ഒരു ദിവസം കൊണ്ട് മുപ്പതിനായിരത്തിലതികം രുപ സമാഹരിക്കാൻ അവർക്കായി. സമാഹരിച്ച പണം കൊണ്ട് സാധങ്ങളുമായി കുമ്പള ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ...

ദുരിതാശ്വാസം:1 കോടി രൂപയും ഒരു കണ്ടെയ്‌നര്‍ മെഡിക്കല്‍ സാമഗ്രികളും നല്‍കും- ലത്തീഫ് ഉപ്പള ഗേറ്റ്

ഉപ്പള (www.mediavisionnews.in): കേരളത്തെ നടുക്കിയ പ്രളയ ദുരന്തത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് ഉപ്പള സ്വദേശിയായ ഗള്‍ഫ് വ്യവസായിയുടെ കാരുണ്യ ഹസ്തം. ഗള്‍ഫിലെ പ്രമുഖ ഹോസ്പിറ്റല്‍ ശൃംഖലയായ ബദര്‍ അല്‍ സമാ ഗ്രൂപ്പ് ചെയര്‍മാന്‍ ലത്തീഫ് ഉപ്പള ഗേറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 1 കോടി...

ദുരിതാശ്വാസക്യംപില്‍ അതിസാരമെന്ന് വ്യാജപ്രചരണം; ഗായിക രഞ്ജിനിയ്‌ക്കെതിരെ പൊലീസില്‍ പരാതി

തിരുവന്തപുരം(www.mediavisionnews.in): തൃപ്പുണ്ണിത്തുറ ബോയ്‌സ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസക്യാംപില്‍ അതിസാരമുണ്ടെന്ന് പ്രചരിപ്പിച്ച ഗായികയും നടിയുമായ രഞ്ജിനിയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറിയാണ് രഞ്ജിനി ജോസിനെതിരെ പരാതി നല്‍കിയത്. പരാതി പരിശോധിച്ചശേഷം അനന്തര നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം തനിക്ക് കിട്ടിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെയൊരു ഫേസ് ബുക്ക് ലൈവ് ചെയ്തതെന്ന് രഞ്ജിനി അറിയിച്ചു....

ആരിക്കാടി പി.കെ നഗർ ഇഖ്‌വാൻസിന്റെ കാരുണ്യഹസ്തം എറണാകുളം ഇടപ്പള്ളിയിലേക് എത്തിച്ചു.

ആരിക്കാടി(www.mediavisionnews.in): ഇഖ്‌വാൻസ് യുവജന വേദിയുടെ നേതൃത്വത്തില്‍ പ്രളയ ബാധിതർക്ക് സഹായം. ഇഖ്‌വാൻസ് യുവജന വേദിയുടെ നേതൃത്വത്തില്‍ പ്രളയബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി എറണാകുളം ഇടപ്പള്ളിയിലേക് വാഹനം പി.കെ നഗർ ഇഖ്‌വാൻസ് ക്ലബ് പരിസരത്ത് നിന്ന് പുറപ്പെട്ടു തിരിച്ചു വന്നു. ഇഖ്‌വാൻസിന്റെ മെമ്പർമാർ, ഹെല്പ് ലൈൻ വാട്സാപ്പ് കൂട്ടായിമ, റെഡ് ആർമി വാട്സ്ആപ്പ് ഗ്രൂപ്പ് ആരിക്കാടി, നന്മസാധു...

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ടി.എഫ്.സി ബന്തിയോടിന്റെ സഹായഹസ്തം

ബന്തിയോട്(www.mediavisionnews.in): മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് കൈത്താങ്ങുമായി ടി.എഫ്.സി ബന്തിയോട് ആവശ്യസാധനമടങ്ങിയ ട്രക്ക് വയനാട് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു. പുത്തന്‍ വസ്ത്രങ്ങള്‍, പാത്രങ്ങള്‍ , ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ,സാനിറ്ററി നാപ്കിനുകള്‍, പാദരക്ഷകള്‍, വീടുകളിലേക്ക് തിരിച്ചു പോകുമ്പോള്‍ ആവശ്യമുള്ള അത്യാവശ്യ സാധനങ്ങള്‍ എന്നിവയാണ് വിതരണം ചെയ്യുന്നത്. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം...

About Me

34906 POSTS
0 COMMENTS
- Advertisement -spot_img

Latest News

മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 18 മുതൽ 21വരെ ജി.എച്ച്.എസ്.എസ് മംഗൽപ്പാടിയിൽ

കുമ്പള.ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ കേരള സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായുള്ള മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ18 മുതൽ 21വരെ മംഗൽപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ...
- Advertisement -spot_img