Friday, November 15, 2024

mediavisionsnews

ഉദ്യോഗസ്ഥര്‍ രണ്ട് തരമെന്ന യുഎഇ ഭരണാധികാരിയുടെ ട്വീറ്റ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു; രണ്ടാമത്തെ തരം കേന്ദ്രസര്‍ക്കാരെന്ന് സോഷ്യല്‍മീഡിയ

കൊച്ചി(www.mediavisionnews.in): കേരളത്തിന് ദുരിതാശ്വാസ സഹായമായി യുഎഇ 700 കോടി പ്രഖ്യാപിച്ചെന്നും ഇല്ലെന്നുമുള്ള വാദപ്രതിവാദങ്ങളും തുടര്‍ന്നുള്ള വിവാദങ്ങളും കൊടുമ്പിരി കൊള്ളുകയാണ്. ഇതിനിടെയാണ്  യുഎഇ ഭരണാധികാരി ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഏറ്റവും പുതിയ ട്വീറ്റ് ശ്രദ്ധേയമാകുന്നത്. രണ്ട് തരം ഉദ്യോഗസ്ഥരുണ്ടെന്ന് വിശദീകരിക്കുന്നതാണ് ട്വീറ്റ്.  ഇതില്‍ രണ്ടാമത്തെ തരം കേന്ദ്രസര്‍ക്കാരിനെ ഉദ്ദേശിച്ചുള്ള പോസ്റ്റാണെന്നാണ് സോഷ്യല്‍മീഡിയ...

പ്രളയത്തില്‍ തകര്‍ന്നത് 34,732 കിലോമീറ്റര്‍ റോഡും 218 പാലങ്ങളും: ശരിയാക്കാന്‍ വേണ്ടത് ഒന്നര വര്‍ഷവും ആറായിരം കോടിയോളം രൂപയും

തി​രു​വ​ന​ന്ത​പു​രം(www.mediavisionnews.in): നാശം വിതച്ച മഹാ പ്രളയത്തില്‍ സംസ്ഥാനത്തെ 34,732 കിലോമീറ്റര്‍ റോഡും 218 പാലങ്ങളും തകര്‍ന്നു. ഇവ നന്നാക്കിയെക്കാന്‍ 5815 കോടി രൂപയോളം വേണ്ടി വരുമെന്നാണ് കണക്കുകള്‍ സൂചിപിക്കുന്നത്. തകര്‍ന്നവ പുനര്‍നിര്‍മ്മിച്ച് പരിപൂര്‍ണ പ്രവര്‍ത്തന യോഗ്യമാക്കാന്‍ കുറഞ്ഞത് ഒന്നര വര്‍ഷമെങ്കിലും വേണ്ടി വരും. പൊതു മരാമത്ത് വകുപ്പിന്റെ കണക്കുകൂട്ടലാണിത്. അതേസമയം, ഇത്രയും വലിയ തുക കണ്ടെത്തുന്നത്...

ഇ -ഹെൽത്ത് ആധാർ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ബ്ലാർകോഡ്(www.mediavisionnews.in): ആരോഗ്യ സേവനങ്ങളുടെ സ്വീകാര്യത വർധിപ്പിക്കുന്നതിനും, കൂടുതൽ ഫലപ്രദമാക്കുന്നതിനും കേരള സർക്കാർ സംസ്ഥാന ആതുര സേവനരംഗം മുഴുവൻ കമ്പ്യൂട്ടർ വത്കരിക്കുകയാണ്. ഇതിന്റെ ഭാഗമായി മൊഗ്രാൽപുത്തൂർ ഗ്രാമ പഞ്ചായത്തും, കുടുംബാരോഗ്യ കേന്ദ്രവും, സംയുക്തമായി നടത്തുന്ന ഇ -ഹെൽത്ത് ആധാർ രജിസ്‌ട്രേഷൻ ക്യാമ്പിന്റെ വാർഡ് തല ഉദ്ഘാടനം ബ്ലാർകോഡ് യങ് മെൻസ് സ്പോർട്സ് ക്ളബ്ബിൽ വെച്ച് ഗ്രാമ...

ഹജ്ജ് ചടങ്ങുകള്‍ക്കിടെ മസ്ജിദുല്‍ ഹറമില്‍ യുവാവ് ആത്മഹത്യ ചെയ്തു

റിയാദ്(www.mediavisionnews.in): മക്കയിലെ മസ്ജിദുല്‍ ഹറമില്‍ അറബ് പൗരന്‍ ആത്മഹത്യ ചെയ്തു. ഹജ്ജിന്റെ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനാല്‍ ലക്ഷക്കണക്കിന് ഹാജിമാര്‍ മസ്ജിദുല്‍ ഹറമിലുണ്ടായിരുന്നു. ഇതിനിടയിലാണ് വെള്ളിയാഴ്ച ഒരാള്‍ ആത്മഹത്യ ചെയ്തത്. ഹറം പള്ളിയുടെ മുകളിലെ നിലയില്‍ കയറിയ ശേഷം താഴേക്ക് ചാടുകയായിരുന്നുവെന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ മറ്റ് രണ്ട് ഹാജിമാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും...

പാഠഭാഗങ്ങള്‍ തീര്‍ന്നില്ല; ഓണപ്പരീക്ഷ ഒഴിവാക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം(www.mediavisionnews.in): പ്രളയക്കെടുതി കാരണം സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഈ വര്‍ഷത്തെ ഓണപ്പരീക്ഷ ഒഴിവാക്കിയേക്കും. പകരം ക്ലാസ് പരീക്ഷ നടത്താനും ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ , ഹയര്‍ സെക്കണ്ടറി വിഭാഗമാണ് നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. എന്നാല്‍ 29 ന് വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന ഉന്നതതലയോഗത്തില്‍ മാത്രമാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. നിലവില്‍ പരീക്ഷ നടത്തേണ്ടതിന് ആവശ്യമായ...

ഓൺലൈൻ മാധ്യമപ്രവർത്തകന് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ചു

കാസർകോട്(www.mediavisionnews.in): നവ മാധ്യമ പ്രവർത്തകനും ഓൺലൈൻ ന്യൂസ് റിപ്പോർട്ടറുമായ ഖാദർ കരിപ്പൊടിക്കും ചാനൽ പ്രവർത്തകയ്ക്കുമെതിരെ നടന്ന അക്രമത്തിൽ കേരള ഓൺലൈൻ മീഡിയ അസോ ഷിയേഷൻ കാസർകോട് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. ഭരണഘടന അനവദിച്ച ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനുമെതിരെ സദാചാര വേഷമണിഞ്ഞ് ചിലർ നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ സർക്കാർ ശക്തമായി നടപടി സ്വീകരിക്കണമെന്ന് പ്രസിഡണ്ട് റഫീഖ് കേളോട്ട്...

പുനരധിവാസ ഫണ്ട് ശേഖരണം 30നകം പൂര്‍ത്തിയാക്കണം: ഹൈദരലി തങ്ങള്‍

കോഴിക്കോട്(www.mediavisionnews.in): മഹാപ്രളയം വിതച്ച നാശനഷ്ടങ്ങളില്‍ ദുരിതമനുഭവിക്കുന്ന ജനസമൂഹത്തെ പുനരധിവസിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി മുസ്‌ലിംലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ഫണ്ട് എല്ലാ ശാഖാ കമ്മറ്റികളും ആഗസ്റ്റ് 30 നകം സംസ്ഥാന കമ്മറ്റിയുടെ റിലീഫ് എക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. ത്രിതല പഞ്ചായത്ത് നഗരസഭകളുള്‍പ്പെടുന്ന തദ്ദേശ സഭാപ്രതിനിധികള്‍ പ്രതിമാസ ഓണറേറിയത്തിന്റെ പകുതി തുക നേരിട്ട്...

ബന്തിയോട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്

ബന്തിയോട്(www.mediavisionnews.in): ബന്തിയോട് ദേശിയപാതയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്. കുമ്പള സ്വദേശി റമീസ് റാസ്‌ (30) ആണ് മരിച്ചത്. നീലേശ്വരം സ്വദേശികളായ ആദിൽ, മുഹമ്മദ് എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 8 .30 മണിയോടെയാണ് അപകടമുണ്ടായത് റമീസിന്റെ മൃതദേഹം ബന്തിയോട് ഡി.എം ഹോസ്പിറ്റലിൽ മാറ്റിയിരിക്കുകയാണ്. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567...

കരുതിയത് പോലെയല്ല; ഇന്ദിരയ്ക്കൊപ്പമുള്ള ആ ബാലന്‍ മറ്റൊരാളാണ്

കൊച്ചി (www.mediavisionnews.in) :കേരളത്തിനുള്ള യുഎഇയുടെ സഹായം സംബന്ധിച്ച വിവാദങ്ങള്‍ അരങ്ങുതകര്‍ക്കവെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ഒരു ചിത്രമാണ്. യുഎഇയുടെ സ്ഥാപക നേതാവും പ്രസിഡന്റുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‍യാന്‍ ഒരു കുട്ടിയെ ഇന്ദിരാഗാന്ധിക്ക് പരിചയപ്പെടുത്തുന്നതാണ് ചിത്രം. ചിത്രത്തില്‍ കാണുന്ന കുട്ടി ഇപ്പോഴത്തെ യുഎഇ പ്രസിഡന്റ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്‍യാനോ അബുദാബി...

ദുരിദാശ്വാസ ക്യാമ്പിലേക്കുള്ള ലോഡുകള്‍ സിപിഎം പൂഴ്ത്തി; ഗുരുതര ആരോപണവുമായി സിപിഐ

ഇടുക്കി (www.mediavisionnews.in) :മൂന്നാറിലെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് എത്തുന്ന ലോഡ് കണക്കിന് അവശ്യവസ്തുക്കള്‍ പാര്‍ട്ടി ഒാഫീസില്‍ സിപിഎം പൂഴ്ത്തിയെന്ന് സിപിഐ. ഇടുക്കി ജില്ലാ കലക്ടറുടെ വിലാസത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്‍പ്പടെയെത്തുന്ന സാധനങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി ഒാഫീസില്‍ കൂട്ടിവെച്ച് കൊടിവെച്ച വണ്ടിയില്‍ വിതരണം ചെയ്യുന്നെന്നാണ് ആരോപണം. സി.പി.ഐ പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തത് സംഘര്‍ഷത്തിനിടയാക്കി. മൂന്നാറിലേയ്ക്ക് ഭക്ഷ്യ സാധനങ്ങളുമായെത്തുന്ന ലോറികള്‍...

About Me

34908 POSTS
0 COMMENTS
- Advertisement -spot_img

Latest News

സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; ജി. സഞ്ജു ക്യാപ്റ്റൻ, എസ്. ഹജ്മൽ വൈസ് ക്യാപ്റ്റൻ

കൊച്ചി: എഴുപത്തെട്ടാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കേരള പൊലീസ് താരം ജി സഞ്ജു നയിക്കും. ബിബി തോമസ് മുട്ടത്തിന്റെ പരിശീലനത്തിലാണ്...
- Advertisement -spot_img