Friday, September 20, 2024

mediavisionsnews

വാട്‌സാപ്പ്‌ ഹര്‍ത്താല്‍: പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ മൂന്നുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം (www.mediavisionnews.in): ഏപ്രില്‍ 16ന്‌ വാട്‌സാപ്പ്‌ ഹര്‍ത്താല്‍ ദിനത്തില്‍ കര്‍ണ്ണാടക പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയ സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍. ബേഡഗുഡ്ഡെ സുങ്കതക്കട്ടയില്‍ വച്ച്‌ പൊലീസ്‌ സംഘത്തെ തടഞ്ഞുവെന്ന്‌ വിട്‌ല സ്റ്റേഷനിലെ പി.എസ്‌.ഐ.ചന്ദ്രശേഖരയുടെ പരാതിയില്‍ മഞ്ചേശ്വരം പൊലീസാണ്‌ കേസെടുത്തത്‌. മൂന്നുപേര്‍ നേരത്തെ പിടിയിലായി. സുങ്കതക്കട്ടയിലെ അബ്‌ദുല്‍ സക്കീര്‍, ഉസ്‌മാന്‍ ബാത്തിഷ, മൊയ്‌തീന്‍ എന്നിവരാണ്‌ ഇന്നലെ അറസ്റ്റിലായത്‌.

തടസ്സം നീങ്ങി, ഉക്കിനടുക്ക മെഡിക്കല്‍ കോളേജിന്‌ കെട്ടിട സമുച്ചയം ഉടന്‍

കാസര്‍കോട്‌ (www.mediavisionnews.in):  ആറു വര്‍ഷത്തെ അനിശ്ചിതത്വത്തിനും ജനകീയ സമരങ്ങള്‍ക്കും ശേഷം ഉക്കിനടുക്കയിലെ നിര്‍ദ്ദിഷ്‌ട മെഡിക്കല്‍ കോളേജ്‌ ആശുപത്രി ബ്ലോക്ക്‌ നിര്‍മ്മാണത്തിനു ടെന്‍ഡര്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി. ഇതോടെ 85 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ആശുപത്രി സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്ത നത്തിന്റെ തടസ്സം നീങ്ങിയതായി എന്‍.എ.നെല്ലിക്കുന്ന്‌ എം.എല്‍ .എ അറിയിച്ചു. ചെന്നൈ ആസ്ഥാനമായുള്ള കമ്പനിക്കാണ്‌ നിര്‍മ്മാണ കരാര്‍...

ഉപ്പളയിൽ വീട്ടമ്മയെ മര്‍ദ്ദിച്ചതായി പരാതി

ഉപ്പള(www.mediavisionnews.in): രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ മര്‍ദ്ദിച്ചതായി പരാതി. ഉപ്പള പത്വാടിയിലെ അബ്‌ദുല്‍ ഗഫൂറിന്റെ ഭാര്യ സുബൈദാബാനു(57)വിന്റെ പരാതിയില്‍ നയാബസാറിലെ ഷക്കീറിനെതിരെ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു:. ഇന്നലെ രാത്രി 9മണിയോടെ വീട്ടിലെത്തി യുവാവ്‌ മര്‍ദ്ദിക്കുകയായിരുന്നുവെന്ന്‌ വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.

പൗഡര്‍ ഉപയോഗിച്ച 22 സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിച്ചു; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന് മുപ്പത്തിരണ്ടായിരം കോടി പിഴ

വാഷിങ്ടണ്‍ (www.mediavisionnews.in):ഫാര്‍മസ്യൂട്ടിക്കല്‍സ് ഭീമന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് അമേരിക്കന്‍ കോടതി 470 കോടി ഡോളര്‍ (ഏകദേശം 32000 കോടി രൂപ) പിഴ വിധിച്ചു. ആസ്‌ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിച്ച കേസിലാണ് കോടതിയുടെ വിധി. ആറാഴ്ച നീണ്ടു നിന്ന വിചാരണക്ക് ശേഷം വ്യാഴാഴ്ചയാണ് കോടതി വിധി പുറപ്പെടുവിച്ചത്. വ്യക്തി ശുചിത്വത്തിന്...

ആ കുഞ്ഞ് ബ്രസീല്‍ ആരാധകനെ കണ്ടുകിട്ടി: ചിന്തു ഇനി ‘സിനിമാ നടന്‍’

മലപ്പുറം (www.mediavisionnews.in):ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്തായതില്‍ മനംനൊന്ത് കരയുന്ന കുട്ടി ആരാധകന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ടീം തോറ്റതിന്റെ വിഷമവും മറ്റുള്ളവര്‍ കളിയാക്കുന്നതിന്റെ വിഷമവുമുള്ള കൊച്ചാരാധകന്‍ കരയുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന വീഡിയോ സംവിധായകന്‍ അനീഷ് ഉപാസനയാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ഈ കുട്ടിയെ കണ്ടു പിടിച്ച് തരണമെന്നും തന്റെ അടുത്ത സിനിമയിലേക്ക് ഇവനെ...

ഫെയിം പദ്ധതിക്കായി പെട്രോള്‍- ഡീസല്‍ വാഹനങ്ങള്‍ക്ക് അധിക നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

ന്യുദല്‍ഹി (www.mediavisionnews.in):രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. ഇലക്ട്രിക് , ഹൈബ്രിഡ് വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ഫെയിം പദ്ധതി വഴി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിക്കുള്ള ധനസമാഹരണത്തിനാണ് ഇങ്ങനെയുള്ള ഒരു നീക്കം. പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2015 ലാണ് കേന്ദ്ര സര്‍ക്കാര്‍ ഫാസ്റ്റര്‍ അഡോപ്ഷന്‍...

ഉപ്പള മുസോടി അദീക്കയിൽ കടൽക്ഷോഭം; രണ്ട് വീടുകൾ തകർന്നു.

ഉപ്പള (www.mediavisionnews.in):മുസോടി അദീക്കയിൽ കടൽക്ഷോഭം ശക്തം. ഇന്നലെ രാത്രിയുണ്ടായ കടൽക്ഷോഭത്തിൽ രണ്ടു വീടുകൾ ഭാഗികമായി തകർന്നു. അദീക്കയിലെ യർമുള്ള, മറിയമ്മ എന്നിവരുടെ വീടുകളാണ് തകർന്നിരിക്കുന്നത്. പ്രദേശവാസികൾ രണ്ടു ദിവസമായി ഏറെ ഭീതിയിലാണ് കഴിയുന്നത്. പതിനഞ്ചു വീടുകൾ ഏതു സമയവും കടലെടുക്കുമെന്ന അവസ്ഥയിലാണ്. ഇതുപതോളം തെങ്ങുകൾ കടലാക്രമണത്തിൽ നാശം നേരിട്ടിരിക്കുകയാണ്. അഞ്ച് മീറ്റർ കര കടലെടുത്തതിനാൽ നിരവധി വീടുകളാണ്...

കഞ്ചാവ് വില്‍പ്പനയെ എതിര്‍ത്തിന് യുവാവിനെ കത്തിവീശി പരിക്കേല്‍പ്പിച്ചു

ബന്തിയോട് (www.mediavisionnews.in): കഞ്ചാവ് വില്‍പ്പനയെ എതിര്‍ത്തതിന് കത്തിവീശി മുറിവേല്‍പ്പിച്ചതായി പരാതി. പച്ചമ്പളയിലെ താജുദ്ദീനാ(29)ണ് പരിക്കേറ്റത്. കുമ്പള സഹകരണ ആസ്പ ത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഉപ്പളയിലെ കടയില്‍ നിന്ന് ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങുന്നതിനിടെ സ്‌കൂട്ടറിലെത്തിയവര്‍ തടഞ്ഞുനിര്‍ത്തി കത്തിവീശി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

മഞ്ചേശ്വരത്ത് പോലിസ് ജീപ്പ് കട്ടപ്പുറത്തു;l കള്ളന്മാർക്ക് ചാകര

മഞ്ചേശ്വരം (www.mediavisionnews.in):  അതീവ ജാഗ്രതാ പ്രദേശമായ അഞ്ചു പഞ്ചായത്തുകൾ ഉൾപ്പെടുന്ന മഞ്ചേശ്വരം പോലിസ് സ്റ്റേഷനിൽ നല്ല ഒരു വാഹനമില്ലാത്തതു ജീവനക്കാർക്കും,നാട്ടുകാർക്കും തല വേദനയാവുന്നു. സ്റ്റേഷൻ പരിധിയിലെ ഉൾപ്രദേശത്തു പോയാൽ ചിലപ്പോൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ചു ടാക്സി വിളിച്ചു പോകേണ്ട അവസ്ഥയാണ്. ഒരു സുമോയും, ഒരു ബൊലേറോയും ഉണ്ടെങ്കിലും ആവശ്യത്തിന് ഉപകരിക്കാറില്ല. അധികാരികൾ കണ്ണ് തുറന്നെങ്കിലേ ഈ സ്റ്റേഷന്റെ...

നാറ്റ് പാക് സംഘം ഉപ്പളയിലെത്തി

ഉപ്പള (www.mediavisionnews.in): ദേശീയപാതയിൽ ഉപ്പളയിലും പരിസരത്തും അടിക്കടിയുണ്ടാവുന്ന റോഡപകടങ്ങളെപ്പറ്റി പറ്റി പഠിക്കാനും അതിനു പരിഹാരം കാണാനുമായി നാറ്റ്പാക് സംഘം ഉപ്പളയിലെത്തി. നാറ്റ് പാക് കൺസൾറ്റൻഡ് ടി .വി ശശികുമാർ, സൈന്റിസ്റ്റ് സുബിൻ, വിനീത് വി .ടി, കാർത്തിക് എം, മഹിമ എം, എന്നിവരും കൂടെ കുമ്പള സി.ഐ പ്രേംസദൻ, മഞ്ചേശ്വരം എസ് ഐ അനീഷ് വി കെ,...

About Me

34505 POSTS
0 COMMENTS
- Advertisement -spot_img

Latest News

50 വർഷത്തെ കാത്തിരിപ്പ്; പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം,​ പ്രത്യേകതകൾ

മനുഷ്യരിൽ തിരിച്ചറിഞ്ഞിട്ടുള്ള നാല് രക്തഗ്രൂപ്പുകളാണ് എ, ബി, ഒ, എബി എന്നിവ. ഇതെല്ലാതെ അടുത്തിടെ മറ്റ് ചില രക്തഗ്രൂപ്പുകളും കണ്ടെത്തിയിരുന്നു. അതിലേക്ക് ഒരു പുതിയ രക്തഗ്രൂപ്പ്...
- Advertisement -spot_img