കോഴിക്കോട്: നാദാപുരം കല്ലാച്ചിയില് ഒരേ നിറത്തിലുള്ള ഷര്ട്ട് എടുത്തതിന്റെ പേരില് യുവാക്കള് തമ്മിലുള്ള സംഘർഷം പുറത്തേക്കും വ്യാപിച്ചതോടെ അത് കൂട്ടത്തല്ലായി മാറുകയും പൊലീസ് ഇടപെടുകയുമായിരുന്നു. പിന്നാലെ ഏറെ പണിപ്പെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. തിങ്കളാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം.
ഷര്ട്ട് വാങ്ങിക്കുന്നതിനായി തുണിക്കടയില് എത്തിയ ഇരുവരും ഒരേ നിറത്തിലുള്ള ഷര്ട്ട് തിരഞ്ഞെടുക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തര്ക്കം...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. മേക്കപ്പ് സാമഗ്രികളെന്ന പേരിൽ കൊണ്ടുവന്ന 15 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നെത്തിയ ഇതര സംസ്ഥാനക്കാരയ രണ്ട് യുവതികളിൽ നിന്നാണ് നാലരക്കോടി രൂപയോളം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്.
രാജസ്ഥാനിൽ നിന്നുള്ള മാൻവി ചൗധരി, ഡൽഹി സ്വദേശിനി ഛിബെറ്റ് സ്വാതി എന്നിവരെ കസ്റ്റംസ് കസ്റ്റഡയിലെടുത്തു....
കാസര്കോട്: മഞ്ചേശ്വരത്ത് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടി ഗര്ഭിണിയായതു സംബന്ധിച്ച പോക്സോ കേസില് പുതിയ വഴിത്തിരിവ്. ഡിഎന്എ പരിശോധനയില് ഗര്ഭത്തിന്റെ ഉത്തരവാദി ഇപ്പോള് പോക്സോ കേസില് വിചാരണ നേരിടുന്ന യുവാവല്ലെന്ന റിപ്പോര്ട്ടു പുറത്തു വന്നു. ഇതേ തുടര്ന്ന് പൊലീസ് പെണ്കുട്ടിയില് നിന്നു വീണ്ടും മൊഴിയെടുത്തു. ഇതനുസരിച്ച് മംഗ്ളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ശാശ്വത് കുമാര് എന്നയാള്ക്കെതിരെ മഞ്ചേശ്വരം...
തുടര്ച്ചയായ രണ്ടാം ദിവസത്തിലും റെക്കോര്ഡിട്ട് തിരുത്തി കേരളത്തിലെ സ്വര്ണ വില. ബുധനാഴ്ച പവന് വര്ധിച്ചത് 320 രൂപ. സ്വര്ണ വില 66,320 രൂപയിലെത്തിയതോടെ തുടര്ച്ചയായ രണ്ടാം ദിവസത്തിലും കേരളത്തിലെ സ്വര്ണ വില റെക്കോര്ഡിലെത്തി. 40 രൂപ വര്ധിച്ച് ആദ്യമായി ഗ്രാമിന് 8,290 രൂപയിലെത്തി.
ഇന്നത്തെ വിലയില് 10 ശതമാനം പണിക്കൂലിയില് ഒരു പവന്...
കുമ്പള: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി തർജമയിൽ എ ഗ്രേഡ് നേടിയ നഫീസ അൽബിഷ ബിൻത് അബൂ ബദ്രിയ നഗർ, ജൂനിയർ ഐ ലീഗ് ഫുട്ബോളിലെ ജില്ലയിലെ മികച്ച താരം മുഹമ്മദ് റഫീഖ് അൻസാർ അംഗഡിമുഗർ എന്നിവരെ ദുബായ് മലബാർ കലാ സാംസ്കാരിക വേദി അനുമോദിച്ചു. കുമ്പള റോയൽ ഖുബ ഹോട്ടലിൽ നടന്ന ഇഫ്താർ...
കൊല്ലം: കൊല്ലത്ത് ഡിഗ്രി വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന സംഭവത്തിലെ അക്രമി കാറിൽ രക്ഷപ്പെട്ട് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ഇയാളെ പൊലീസ് തിരിച്ചറിഞ്ഞു. കടപ്പാക്കട റെയിൽവേ ട്രാക്കിലാണ് നീണ്ടകര സ്വദേശി തേജസ് രാജിൻ്റെ മൃതദേഹം കണ്ടെത്തിയത്. ട്രെയിൻ ഇടിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട...
കുമ്പള: ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കുമ്പള, പേരാൽ കണ്ണൂരിലെ ത്യാംപണ്ണ പൂജാരിയുടെ മകൻ രവിചന്ദ്ര(35)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ ഷിറിയ ദേശീയ പാതയിലെ പെട്രോൾ പമ്പിന് മുന്നിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ രവിചന്ദ്ര അപകടസ്ഥലത്ത് തന്നെ മരിച്ചു. പുത്തിഗെ പഞ്ചായത്ത് ഒമ്പതാം വാർഡ് അംഗം ജനാർദ്ദന പൂജാരിയുടെ...
കുമ്പള: മതമൂല്യങ്ങളും മനുഷ്യ സ്നേഹവും ഉയർത്തി പിടിച്ച് തുളുനാടിൻ്റെ മണ്ണിൽ ജനപ്രതിനിധി എന്ന നിലയിലും പൊതു പ്രവർത്തകനെന്ന നിലയിലും നിറഞ്ഞ് നിന്ന ജന നേതാവായിരുന്നു മുൻ മന്ത്രി ചെർക്കളം അബ്ദുള്ളയെന്നും വർത്തമാന കാലത്ത് ഏറെ പ്രശക്തമാണ് ഇത്തരം വിഷയങ്ങൾ എന്നും രാജ് മോഹൻ ഉണ്ണിത്താൻ എം പി അഭിപ്രായപ്പെട്ടു. ദുബൈ മലബാർ കലാ സാംസ്കാരിക...
മലപ്പുറം: ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിനിറങ്ങി മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങല് ഗ്രാമപഞ്ചായത്ത്. ലഹരിയുടെ ഉറവിടം സംബന്ധിച്ച വിവരം നല്കുന്നവര്ക്ക് പതിനായിരം രൂപയാണ് പാരിതോഷികമായി ലഭിക്കുക. പഞ്ചായത്തിനെ പൂര്ണമായി ലഹരിമുക്തമാക്കുക എന്നതാണ് ഇതുവഴി തങ്ങള് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് മൂസ കടമ്പോട്ട് പറഞ്ഞു. വിവരം നല്കുന്നവര്ക്കുള്ള പാരിതോഷികം മാത്രമല്ല, വേറെയും ഒട്ടേറെ ലഹരിവിരുദ്ധപ്രവര്ത്തനങ്ങള് വരുംദിവസങ്ങളില് പഞ്ചായത്തില് നടത്തുമെന്നും അദ്ദേഹം...
കാസര്കോട്: അപകടത്തില് പെട്ട കാറില് നിന്നു 25,88000 രൂപ പിടികൂടി. ശനിയാഴ്ച രാത്രി 11.30മണിയോടെ മഞ്ചേശ്വരം ദേശീയ പാതയിലാണ് സംഭവം. മംഗ്ളൂരു ഭാഗത്ത് നിന്നു ഹൊസങ്കടി ഭാഗത്തേക്ക് ഫ്രൂട്സ് കയറ്റി വരികയായിരുന്ന കാറും എതിരെ വന്ന മറ്റൊരു കാറും മഞ്ചേശ്വരത്ത് അപകടത്തില് പെട്ടിരുന്നു. ഇരു കാറുകളിലും ഉണ്ടായിരുന്നവര് തമ്മില് അപകടത്തെച്ചൊല്ലി വാക്കു തര്ക്കം ഉണ്ടായി....