Wednesday, January 22, 2025

mediavisionsnews

വൈകുന്നേരം 5 മണിക്ക് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സൈറണുകൾ ഒരുമിച്ച് മുഴങ്ങും; ‘കവചം’ സംവിധാനം ഇന്ന് നിലവിൽ വരും

തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ 'കവചം' ഇന്ന് നിലവിൽ വരും. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 91 സൈറണുകളാണ് അത്യാഹിത സാഹചര്യങ്ങളിലുള്ള മുന്നറിയിപ്പ് കവചമായി പ്രവർത്തിക്കുക. കേരള വാർണിംഗ്‌സ് ക്രൈസിസ് ആന്‍റ് ഹസാർഡ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം (KaWaCHaM) എന്നാണ് ഈ പദ്ധതിയുടെ പേര്. കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ജിയോളജിക്കൽ...

വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ദോഹയിൽ നിന്നും മാതാവിനൊപ്പമെത്തിയ കോഴിക്കോട് സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചത്. കൂടെ മാതാവുമുണ്ടായിരുന്നു. വിമാനത്തിൽ നിന്നും പ്രാഥമിക ചികിത്സ നൽകി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒളിവിലായിരുന്ന യൂട്യൂബര്‍ മണവാളൻ പിടിയിൽ; വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍

തൃശൂര്‍ കേരളവർമ കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന യൂട്യൂബര്‍ മണവാളൻ (മുഹമ്മദ് ഷഹീൻ ഷാ) പൊലീസ് കസ്റ്റഡിയിൽ. ‌കഴിഞ്ഞ ഏപ്രിൽ 19നായിരുന്നു സംഭവം. ബൈക്കിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ ആയിരുന്നു. ഇയാൾക്കെതിരെ തൃശൂർ വെസ്റ്റ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തൃശൂർ എരനല്ലൂർ സ്വദേശിയാണ്...

പൈവളിഗെ ബായാർപദവിലെ ആസിഫിന്റെ ദുരൂഹ മരണം: ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

പൈവളിഗെ : ബായാർപദവിലെ ടിപ്പർലോറി ഡ്രൈവർ ആസിഫിന്റെ (29) ദുരൂഹമരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ആസിഫിനെ അവശനിലയിൽ കണ്ടെത്തിയ സ്ഥലം സന്ദർശിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളുടെയും നാട്ടുകാരുടെയും സാക്ഷികളുടെയും മൊഴിയെടുക്കും. ഫൊറൻസിക് വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ച് തെളിവ് ശേഖരിക്കും. ആസിഫിന്റെ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറും സംഭവസ്ഥലം...

ഇന്ത്യയില്‍ തൂക്കിലേറ്റിയത് ഒരേയൊരു വനിതയെ മാത്രം; ചെയ്ത കുറ്റം എന്താണെന്ന് അറിയാമോ?

കാമുകന്‍ ഷാരോണ്‍ രാജിനെ കഷായത്തില്‍ കളനാശിനി കലക്കി കൊടുത്ത് കൊലപ്പെടുത്തിയ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ കോടതി വിധിയെ സ്വാഗതം ചെയ്ത് വലിയ ആഹ്ലാദപ്രകടനമാണ് നടക്കുന്നത്. കേരളത്തില്‍ തൂക്കിലേറ്റാന്‍ വിധിക്കപ്പെടുന്ന മൂന്നാമത്തെ മാത്രം പ്രതിയാണ് ഗ്രീഷ്മ, കൂട്ടത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിയും ഗ്രീഷ്മ തന്നെ. നിലവില്‍ കേരളത്തില്‍ രണ്ട് വനിതാ...

ഡോ:ഷുഹൈബ് തങ്ങൾ സംസ്ഥാനത്തെ ഏറ്റവും മികച്ച ഡോക്ടർക്കുള്ള കെ.ജി.എം.ഒ.എയുടെ അവാർഡ് ഏറ്റുവാങ്ങി

കാസർകോട്: കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ച സംസ്ഥാനത്തെ ജനറൽ കാറ്റഗറിയിൽ ഏറ്റവും മികച്ച ഡോക്ടർക്കുള്ള അവാർഡ് കുമരകത്തു വെച്ചു നടന്ന കെ.ജി.എം.ഒ.എ സംസ്ഥാന സമ്മേളനത്തിൽ മുൻ സംസ്ഥാന പ്രസിഡൻ്റ് ഡോ:ജോയ് ജോർജിൻ നിന്നും ഡോ:സയ്യദ് ഹാമിദ് ഷുഹൈബ് തങ്ങൾ ഏറ്റുവാങ്ങി. പുത്തിഗെ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറായ അദ്ദേഹം കുമ്പഡാജെ എഫ് എച്ച്...

മുഹമ്മദ് നബിയെ അപമാനിച്ച കേസ്: ഗായകന്‍ അമിര്‍ തതാലുവിന് വധശിക്ഷ

പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ചെന്ന കേസിൽ ഇറാനിയൻ കോടതി ഗായകന്‍ അമിര്‍ ഹൊസൈന്‍ മഘ്‌സൗദ്‌ലൂവിന് വധശിക്ഷ വിധിച്ചു. എഎഫ്‌പി വാർത്ത ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ദിവസമാണ് കോടതി അമിര്‍ ഹൊസൈന്‍ മഘ്‌സൗദ്‌ലൂവിന് വധശിക്ഷ വിധിച്ചത്. ആമിർ തതാലു എന്നറിയപ്പെടുന്ന അമിര്‍ ഹൊസൈന്‍ മഘ്‌സൗദ്‌ലൂ 2016 മുതൽ നിരവധി കേസുകളിൽ അറസ്റ്റിലായിട്ടുണ്ട്. 2016 ഇൽ ജയിലിലായ...

മംഗളൂരു ബാങ്ക് കവര്‍ച്ച; മൂന്ന് പ്രതികള്‍ പിടിയില്‍; തോക്കും വാഹനവും കണ്ടെടുത്തു

ബെംഗളൂരു: മംഗളുരുവിലെ ഉള്ളാളിൽ സഹകരണ ബാങ്ക് കൊള്ളയടിച്ച പ്രതികൾ പിടിയിൽ. മുംബൈ, തമിഴ്നാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന മോഷ്ടാക്കളുടെ സംഘമാണ് പിടിയിലായത്. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. തിരുനെൽവേലി സ്വദേശി മുരുഗാണ്ടി തേവർ, പ്രകാശ് എന്ന ജോഷ്വാ രാജേന്ദ്രൻ, കണ്ണൻ മണി എന്നീ മൂന്ന് പ്രതികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊള്ളസംഘത്തിലുണ്ടായിരുന്ന ബാക്കിയുള്ള...

ഈ മാസം 27 മുതല്‍ റേഷൻകടകൾ തുറക്കില്ല, റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്

തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. ഈ മാസം 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് റേഷന്‍ വ്യാപാരി സംഘടനകള്‍ അറിയിച്ചു. വേതന പാക്കേജ് പരിഷ്‌ക്കരിക്കുക ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷൻ വ്യാപാരികളുടെ സമരം. ഭക്ഷ്യമന്ത്രിയും റേഷന്‍ വ്യാപാരികളുടെ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തങ്ങൾ...

കർണാടകയിൽ നടു റോഡിൽ കൊള്ള; മലയാളിയായ ബിസിനസുകാരനെ ആക്രമിച്ച് കാറും പണവും തട്ടി

ബെംഗ്ലൂരു: കർണാടകയിൽ നടു റോഡിൽ കൊള്ള നടത്തി കവർച്ച സംഘം. മൈസൂരു ജയപുരയിലെ ഹരോഹള്ളിക്ക് സമീപമായിരുന്നു കവർച്ച. ഡൽഹി രജിസ്ട്രേഷൻ ചെയ്ത ഇന്നോവ കാറിലെത്തിയായിരുന്നു കവർച്ച നടത്തിയത്. കേരള രജിസ്ട്രേഷൻ കാറാണ് സംഘം കവർച്ചക്കിരയാക്കിയത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മലയാളിയായ ബിസിനസുകാരനെ നാലംഗസംഘം ആക്രമിച്ച് കാറും പണവും കവരുകയായിരുന്നു. അക്രമികള്‍ കാര്‍ തടഞ്ഞ്...

About Me

35221 POSTS
0 COMMENTS
- Advertisement -spot_img

Latest News

കുതിച്ച് സ്വർണവില, പുതിയ റെക്കോർഡ്; ആദ്യമായി 60000 രൂപ കടന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ് ഒരു പവൻ സ്വർണത്തിന് ഇന്ന് 600 രൂപയുടെ വർധനയുണ്ടായി ഇതോടെ സ്വർണവില ചരിത്രത്തിലാദ്യമായി അറുപതിനായിരം കടന്ന മുന്നേറി. 60,200 രൂപയാണ്...
- Advertisement -spot_img