കേന്ദ്രം നല്‍കിയിരുന്ന അഞ്ച് കിലോ സൗജന്യ അരി ഇനി ലഭിക്കില്ല

0
235

കേന്ദ്ര സര്‍ക്കാര്‍  പിങ്ക്, മഞ്ഞ റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കിവന്നിരുന്ന സൗജന്യ അരി ഇനി മുതല്‍ ലഭിക്കില്ല. കൊവിഡ് കാലത്തായിരുന്നു പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന വഴി 5 കിലോ അരി നല്‍കി തുടങ്ങിയിരുന്നത്.

സംസ്ഥാനത്ത് ഇന്ന് മുതല്‍ കേന്ദ്ര സംയോജിത സൗജന്യ റേഷന്‍ പദ്ധതി പ്രകാരമുള്ള വിതരണം തുടങ്ങുന്നതിനാലാണ് ഇതുവരെ ലഭിച്ചുകൊണ്ടിരുന്ന സൗജന്യ അരിയുടെ വിതരണം നിര്‍ത്തുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി 40.97 ലക്ഷം കാര്‍ഡുകളിലെ 1.54 കോടി പേര്‍ക്കാണ് ഗരീബ് കല്ല്യാണ്‍ അന്നയോജന വഴി സൗജന്യ റേഷന്‍ ലഭിച്ചിരുന്നത്. സാധാരണക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന റേഷന്‍, പിങ്ക്, മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായിതന്നെ ലഭിക്കും.

ഭക്ഷ്യഭദ്രതാ നിയമപ്രകാരമാണ് ഈ ആനൂകൂല്യം ജനങ്ങള്‍ക്ക് ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here