യോ- യോ ടെസ്റ്റ് കടമ്പ കഴിഞ്ഞാലും പേടിപ്പിക്കാൻ ഡെക്സ, എങ്ങനെ ഡെക്സ വില്ലനാകുമെന്ന് അറിയാം

0
196

2023 ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ടീം ഇന്ത്യയുടെ കഴിഞ്ഞ വർഷത്തെ പ്രകടന അവലോകന യോഗത്തിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ചില പ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. യോ-യോ ടെസ്റ്റും ഡെക്സയും (ഡ്യുവൽ എനർജി എക്സ്-റേ അബ്സോർപ്റ്റിയോമെട്രി) വിജയിച്ചെത്തിയാൽ മാത്രമേ ഇനി ഇന്ത്യൻ ടീമിൽ സ്ഥിര സ്ഥാനം കിട്ടുക ഉള്ളു എന്ന കാര്യവും ഉറപ്പൊപം.

നേരത്തെ, താരങ്ങൾ തിരഞ്ഞെടുക്കുന്നതിന് മുമ്പ് യോ-യോ ടെസ്റ്റ് മാത്രമേ നടത്തിയിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ ദേശീയ ടീമിലേക്കുള്ള സെലക്ഷനും DEXA ടെസ്റ്റ് നിർബന്ധമാണ്. ദേശീയ ടീമിലേക്ക് മടങ്ങാൻ ശ്രമിക്കുന്ന പരിക്കേറ്റ കളിക്കാർ ഇപ്പോൾ DEXA ടെസ്റ്റിന് വിധേയരാകേണ്ടതുണ്ട്.

ബിസിസിഐ മീഡിയ റിലീസനുസരിച്ച്, യോ-യോ ടെസ്റ്റും DEXA (ഡ്യുവൽ എനർജി എക്സ്-റേ അബ്സോർപ്റ്റിയോമെട്രി) എന്നിവയും ഇപ്പോൾ സെലക്ഷൻ മാനദണ്ഡത്തിന്റെ ഭാഗമാകും, ഫിറ്റ്‌നസ് നേടിയ ശേഷം, താരങ്ങൾ ഇനി ഫിറ്റ്‌നസ് ടെസ്റ്റിനും പ്രത്യേക തരം എക്‌സ്-റേ പരിശോധനയ്ക്കും വിധേയരാകേണ്ടിവരും.

എന്നതാണ് DEXA?

DEXA (ഡ്യുവൽ എനർജി എക്സ്-റേ അബ്സോർപ്റ്റിയോമെട്രി) അസ്ഥികളുടെ സാന്ദ്രത അളക്കുന്ന ഒരു ഇമേജിംഗ് ടെസ്റ്റാണ്. ഒരു വ്യക്തിയുടെ അസ്ഥികളുടെ ബലം അളക്കുന്നതിനാണ് ഈ പരിശോധന നടത്തുന്നത്, കൂടാതെ എല്ലുകളില്‍ ഒടിവുണ്ടാകാൻ സാധ്യതയുള്ള വിവരങ്ങളും ഈ പരിശോധനിലൂടെ ലഭിക്കും.

2023 ലോകകപ്പ് മുന്നിൽ നിർത്തി ഇന്ത്യ നടത്തുന്ന ഒരുക്കങ്ങൾ പ്രകാരം ഇനി മുതൽ ഫിറ്റ്നസ് ടീം ഇന്ത്യ പ്രവേശനത്തിന് പ്രധാന കാരണമാകും. ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ എല്ലാ മത്സരങ്ങളും ചിലപ്പോൾ ബിസിസിഐ ലോകകപ്പ് ലിസ്റ്റിൽ ഉള്ള താരങ്ങൾ കളിച്ചെന്ന് വരില്ല എന്നതാണ് ചുരുക്കം.

LEAVE A REPLY

Please enter your comment!
Please enter your name here