തലശ്ശേരി: നമ്പർ പ്ളേറ്റുമുതൽ എഞ്ചിൻ നമ്പർ വരെ ഒരുപോലെയുള്ള രണ്ടു ബുള്ളറ്റുകളിൽ വ്യാജൻ ആരെന്ന് കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ചത് 30 വർഷം പിന്നോട്ട്. ഒരേ നമ്പറിൽ 2 ബുള്ളറ്റ് ബൈക്കുകൾ ഓടുന്നതായി വിവരം ലഭിച്ചതിനെതുടർന്നായിരുന്നു അന്വേഷണം. ഒരെണ്ണം തലശ്ശേരിയും മറ്റേത് വടകരയും. വണ്ടികൾ ആലപ്പുഴ രജിസ്’ട്രേഷനിലുള്ളവ.
രണ്ട് വണ്ടികളും പിടിച്ചെടുത്ത് വടകര RT ഓഫീസിൽ കൊണ്ടുവന്നു. തിരിച്ചറിയാനാവാത്ത വിധം സാമ്യമുള്ള ഇരട്ട വണ്ടികൾ. ചേസിസ് നമ്പറും എഞ്ചിൻ നമ്പറും ഒറിജിനലിനെ വെല്ലുന്ന രീതിയിൽ വ്യാജനിലും കൊത്തിയിരുന്നു. രണ്ട് ഉടമകളും വാഹനങ്ങൾ വാങ്ങിയത് പല ആളുകൾ കൈമാറി.
ഒടുവിൽ ഒറിജിനലിനെ കണ്ടു പിടിക്കാനായി 1993 ൽ രജിസ്റ്റർ ചെയ്‌ത വണ്ടിയുടെ വിവരങ്ങൾ തേടി ആലപ്പുഴ ഓഫീസിലേക്ക് തിരിച്ചു. വണ്ടി രജിസ്റ്റർ ചെയ്യുമ്പോൾ ശേഖരിച്ച ചേസിസ് നമ്പറിന്റെ പെൻസിൽ പ്രിൻറ് ഒട്ടിച്ച് സൂക്ഷിച്ച് വച്ച ‘വണ്ടി ജനന രജിസ്റ്റർ’ – Birth Register (B Register) കണ്ടെടുത്തു. തുടർന്ന് ചേസിസ് നമ്പർ ഒത്തു നോക്കി വ്യാജനെ പൊക്കുകയായിരുന്നു. വടകര എ എം വി ഐ വിവേക് രാജിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
https://www.facebook.com/mvd.socialmedia/videos/518468123587332/?__tn__=%2CO