പുരാതനകാലം മുതലേ അതുല്യമായൊരു പാചകപാരമ്പര്യമാണ് രാജ്യത്തിനുള്ളത്. ഇനത്തിലും ഗുണത്തിലും നിറത്തിലും വൈവിധ്യം പുലർത്തിയിരുന്ന അക്കാലത്തെ ഓരോ വിഭവങ്ങളും ഏറെ സ്വാദിഷ്ഠവും സമീകൃതവുമായിരുന്നു. എന്നാല്‍ ഇന്ന് വിത്യസ്തങ്ങളായ വിഭവങ്ങൾ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്? പാചകകൂട്ടുകൾ നോക്കി വീട്ടിൽ പരീക്ഷിച്ചും ഹോട്ടലുകളെ ആശ്രയിച്ചും ആളുകൾ വിത്യസ്ത രുചികൾ തേടുകയാണ് ഇന്ന്.
ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി വ്യാപകമായ കാലം കൂടിയാണിത്. പ്രത്യേകിച്ച് തിരക്കേറിയ ജീവിതം നയിക്കുന്നവര്‍ക്ക് എപ്പോഴും ഒരു സഹായമാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍. ഇഷ്ടപ്പെട്ട വിഭവങ്ങൾ നേരെ ആപ്പിൽ കയറി ഓർഡർ ചെയ്താൽ മതിയാവും.
അപ്പോൾ ഇന്ത്യയിൽ ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ ഓർഡർ ചെയ്ത ഭക്ഷണം ഏതായിരിക്കും? അതേ, 2022-ൽ ഇന്ത്യക്കാർ ഏറ്റവുമധികം ഓർഡർ ചെയ്തത് ബിരിയാണി തന്നെയാണെന്നാണ് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ പറയുന്നത്.
2021-ലും ബിരിയാണി തന്നെയായിരുന്നു ഏറ്റവും കൂടുതല്‍ ആളുകള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം. 2022ൽ ഓരോ മിനിറ്റിലും 186 ബിരിയാണിവരെ വിറ്റ് പോയെന്നാണ് ഇവരുടെ കണക്കുകള്‍ പറയുന്നത്.
അതേസമയം 2022ൽ ഓരോ മിനിറ്റിൽ 137 ബിരിയാണി വരെ ഓര്‍ഡര്‍ പോകുന്നുണ്ടെന്നാണ് സ്വിഗ്ഗിയുടെ കണക്കുപ്രകാരം പറയുന്നത്. സൊമാറ്റോയുടെ കണക്കുപ്രകാരം രണ്ടാം സ്ഥാനം പിസയ്ക്ക് ആണ്. ഓരോ മിനിറ്റിലും 139 പിസ വരെ വിറ്റ് പോയെന്നാണ് ഇവരുടെ സൊമാറ്റോയുടെ കണക്കുകള്‍ പറയുന്നത്.
ഇന്ത്യയില്‍ തുടര്‍ച്ചയായി ഏഴാം വര്‍ഷം ആണ് ഏറ്റവുമധികം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യപ്പെടുന്ന വിഭവമായി ചിക്കൻ ബിരിയാണി തെരഞ്ഞെടുക്കപ്പെടുന്നത്. രാജ്യത്ത് ഓരോ സെക്കൻഡിലും രണ്ട് ബിരിയാണി എന്ന കണക്കിലെങ്കിലും ഓര്‍ഡര്‍ പോകുന്നതായാണ് സ്വിഗ്ഗി ചൂണ്ടിക്കാട്ടുന്നത്.