കരിപ്പൂരില്‍ മൂന്ന് യാത്രക്കാരില്‍ നിന്നായി 97 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു

0
179

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 97 ലക്ഷം രൂപയുടെ സ്വര്‍ണം പോലീസും കസ്റ്റംസും പിടികൂടി. വ്യത്യസ്ത സംഭവങ്ങളിലായാണിത്. ഒരാളില്‍നിന്ന് 35 ലക്ഷം രൂപയുടെ സ്വര്‍ണം പോലീസ് പിടികൂടിയപ്പോള്‍ രണ്ടുപേരില്‍നിന്നായി 62 ലക്ഷത്തിന്റെ സ്വര്‍ണമാണ് കസ്റ്റംസ് വിഭാഗം പിടികൂടിയത്.

അബുദാബിയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ തിരൂര്‍ സ്വദേശി മുസ്തഫയെ (30) ആണ് 636 ഗ്രാം സ്വര്‍ണം സഹിതം വിമാനത്താവളത്തിനു പുറത്തുവെച്ച് പോലീസ് പിടികൂടിയത്. മിശ്രിതരൂപം മൂന്ന് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുകടത്താനാണ് ഇയാള്‍ ശ്രമിച്ചത്. കസ്റ്റംസ് പരിശോധനയ്ക്കുശേഷം വിമാനത്താവളത്തിനു പുറത്തിറങ്ങിയ മുസ്തഫയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എക്‌സ്‌റേ പരിശോധനയിലാണ് വയറിനകത്ത് മൂന്ന് കാപ്സ്യൂളുകള്‍ കണ്ടത്.

എയര്‍ ഇന്ത്യ വിമാനത്തില്‍ ദോഹയില്‍നിന്നു വന്ന കോഴിക്കോട് മലയമ്മ അയിനികുന്നുമ്മല്‍ ഷമീറലി(31)യില്‍നിന്ന് 1065 ഗ്രാം തൂക്കമുള്ള സ്വര്‍ണമിശ്രിതം അടങ്ങിയ നാല് കാപ്സ്യൂളുകളും എയര്‍ ഇന്ത്യ വിമാനത്തില്‍ ഷാര്‍ജയില്‍നിന്നു വന്ന കോഴിക്കോട് പുതുപ്പാടി അബ്ദുല്‍ റസാക്കില്‍(39)നിന്ന് 250 ഗ്രാം തൂക്കമുള്ള രണ്ടു സ്വര്‍ണമാലകളുമാണ് കസ്റ്റംസ് പിടികൂടിയത്. അബ്ദുല്‍ റസാക്ക് കാല്‍പ്പാദത്തിനടിയില്‍ ഒട്ടിച്ചാണ് സ്വര്‍ണമാല കടത്താന്‍ ശ്രമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here