ന്യൂഡൽഹി∙ യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ കോവിഡ് വാക്സീൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് എയർ ഇന്ത്യ. യാത്രാസമയത്ത് മാസ്ക് ധരിക്കുന്നതിനൊപ്പം സാമൂഹ്യ അകലവും പാലിക്കണം. നാട്ടിലെത്തിയശേഷം കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയാൽ അടുത്ത ആരോഗ്യകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും എയർ ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പന്ത്രണ്ട് വയസ്സിനു താഴെയുള്ള കുട്ടികളെ പോസ്റ്റ് എറൈവൽ റാൻഡം പരിശോധനയ്ക്ക് വിധേയരാക്കില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
അതേസമയം, ചൈനയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കേന്ദ്രസർക്കാർ ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി. ചൈന, തായ്‌ലന്‍ഡ്, ഹോങ്കോങ്, ജപ്പാന്‍, സൗത്ത് കൊറിയ യാത്രക്കാര്‍ക്കാണ് പരിശോധന ബാധകമാവുക.