കർണാടകയിൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധം; പനി ബാധിതർ കോവിഡ് ടെസ്റ്റ് നടത്തണം

0
175

ബെംഗളൂരു: കർണാടകയിൽ അടച്ചിട്ട സ്ഥലങ്ങളിലും ശീതീകരിച്ച മുറികളിലും മാസ്‌ക് നിർബന്ധമാക്കി. പനിയുള്ളവർ നിർബന്ധമായും കോവിഡ് ടെസ്റ്റ് നടത്തണമെന്നും സർക്കാർ നിർദേശിച്ചു. ചൈന അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യവ്യാപകമായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.

കേന്ദ്രത്തിൽനിന്ന് പുതിയ നിർദേശം വരുന്നത് വരെ വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരിൽ രണ്ട് ശതമാനം റാൻഡം ടെസ്റ്റിങ് നടത്തുന്നത് തുടരുമെന്നും ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. കോവിഡ് വിശകലന യോഗത്തിൽ മന്ത്രിമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, കോവിഡ് ടെക്‌നിക്കൽ അഡൈ്വസറി കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

മുഴുവൻ ജില്ലാ ആശുപത്രികളിലും ഓക്‌സിജൻ സൗകര്യത്തോടെ പ്രത്യേക കോവിഡ് വാർഡുകൾ തുറക്കാനും സർക്കാർ തീരുമാനിച്ചു. നേരത്തെ കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ ചെയ്തത് പോലെ സ്വകാര്യ ആശുപത്രികളുമായും സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളുമായും യോജിച്ച് ചികിത്സക്ക് സൗകര്യമൊരുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here