ബീജിംഗ്: ചൈനയിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. ആശുപത്രികളിൽ രോഗികൾ നിറയുകയാണ്. മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശ്‌മശാനങ്ങളിൽ മൃതദേഹങ്ങൾ സംസ്‌കരിക്കാനെത്തുന്നവരുടെ നീണ്ട നിരയാണ്. രാജ്യത്തെ മിക്ക നഗരങ്ങളിലും ഇതാണ് അവസ്ഥ.
China officially announced the deaths of a total of two Covid patients across the country today.
This video was made in #Henan today and shows wrapped bodies of Chinese people where relatives are pretty certain the deaths were caused by Covid.#ChineseCovidDeaths #China #COVID19 pic.twitter.com/GsSbvuYx5g— 247ChinaNews (@247ChinaNews) December 19, 2022
ചൈന കൊവിഡ് മരണങ്ങൾ മൂടിവയ്‌ക്കുകയാണെന്ന ആരോപണം ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും ഉയർന്നിരിക്കുകയാണ്. 2019 മുതൽ ഇതുവരെ 5200 കൊവിഡ് മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്നാണ് ചൈനയുടെ അവകാശവാദം.
ശ്വാസകോശ പ്രശ്നം മൂലമുള്ള മരണം മാത്രമേ കൊവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയുള്ളൂവെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് “ഭീകരാവസ്ഥ” പ്രകടമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് ഡിസംബർ നാലിനാണ് അവസാനം അധികൃതർ കണക്കുകൾ പുറത്തുവിട്ടത്.
⚠️THERMONUCLEAR BAD—Hospitals completely overwhelmed in China ever since restrictions dropped. Epidemiologist estimate >60% of 🇨🇳 & 10% of Earth’s population likely infected over next 90 days. Deaths likely in the millions—plural. This is just the start—🧵pic.twitter.com/VAEvF0ALg9
— Eric Feigl-Ding (@DrEricDing) December 19, 2022
മരിച്ചവരുടെ ലിസ്റ്റ് പുറത്തുവിടാൻ ബീജിംഗ് ഇതുവരെ തയ്യാറായിട്ടില്ലെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരുന്നുകൾക്കടക്കം ക്ഷാമം നേരിടുന്നുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ജനകീയ പ്രതിഷേധങ്ങളെ തുടർന്ന് അടുത്തിടെ രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുവരുത്തിയിരുന്നു. ഇതോടെയാണ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയർന്നത്.