ഡേറ്റിംഗ് എന്ന വാക്ക് മലയാളിക്കൾക്കിടയിൽ സുപരിചിതമായി തീർന്നിരിക്കുന്നു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പാശ്ചാത്യരാജ്യങ്ങളിലെന്ന പോലെ നമ്മുടെ നാട്ടിലും ‘ഡേറ്റിംഗ്’ വ്യാപകമായിക്കഴിഞ്ഞിരിക്കുന്നു. പ്രണയത്തിലേക്ക് കടക്കുന്നതിന് മുമ്പായി പരസ്പരം അറിയാനും മനസിലാക്കാനുമാണ് പ്രധാനമായും ഡേറ്റിംഗ് പ്രയോജനപ്പെടുന്നത്. ഇതിനായി പുറത്തുപോവുകയോ, ഒരുമിച്ച് സമയം ചെലവിടുകയോ എല്ലാം ആവാം.
ഇപ്പോഴിതാ ചൈനയിൽ പുതിയൊരു ഡേറ്റിംഗ് സംസ്‌കാരം ഉടലെടുത്തിരിക്കുകയാണ്. അപരിചിതരെ ആദ്യം കാണുമ്പോൾ ഉമ്മ വയ‌്ക്കുന്നതാണ് സംഭവം. സൂയി യൂ എന്നാണ് ഇതറിയപ്പെടുന്നത്. രസകരമായി തോന്നാമെങ്കിലും ഉമ്മവയ‌്ക്കലിൽ കൂടുതലൊന്നും ആരും പ്രതീക്ഷിക്കണ്ട. അതുകഴിഞ്ഞാൽ പഴയതുപോലെ അപരിചിതരായി തന്നെ പിരിയണം.
എന്നാൽ ചൈനക്കാർ മുഴുവൻ ഉമ്മ സംസ്‌കാരത്തിന് പിന്തുണ നൽകുന്നുണ്ടെന്ന് കരുതരുതേ. വലിയൊരു വിഭാഗത്തിന്റെ എതിർപ്പും ഇതുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. ഒരു പരിചയവും ഇല്ലാത്തവരെ ചുംബിക്കുന്നതിലൂടെ ബാക്‌ടീരിയ, വൈറസ് തുടങ്ങിയവ പടർത്തുന്ന സാംക്രമിക രോഗങ്ങൾ പിടിപെടുമെന്നും. കൊവിഡിന്റെ പിടിയിൽ നിന്ന് ഇനിയും മോചിതരല്ലാത്ത ചൈനീസ് ജനതയ‌്ക്ക് കൂടുതൽ ദുരിതങ്ങൾ നേരിടേണ്ടി വരുമെന്നുമാണ് എതിർക്കുന്നവരുടെ വാദം.