സന്ദര്‍ശക വിസ പുതുക്കണമെങ്കില്‍ രാജ്യം വിടണം; യുഎഇയില്‍ പുതിയ നിര്‍ദ്ദേശം

0
252

അബുദാബി: യുഎഇയില്‍ തുടര്‍ന്നുകൊണ്ട് വിസിറ്റ് വിസ പുതുക്കാനാകില്ല. സന്ദര്‍ശക വിസ പുതുക്കണമെങ്കില്‍ രാജ്യം വിടണമെന്നാണ് അബുദാബി, ദുബൈ എമിറേറ്റുകളിലെ ട്രാവല്‍ ഏജന്റുമാര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. യുഎഇയില്‍ സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് രാജ്യത്തിനുള്ളില്‍ നിന്നു തന്നെ വിസ മാറാമെന്ന നിയമമാണ് ഒഴിവാകുന്നത്.

ഷാര്‍ജ, അബുദാബി എമിറേറ്റുകളിലാണ് നിര്‍ദ്ദേശം പ്രബല്യത്തില്‍ വന്നത്. ദുബൈയില്‍ പുതിയ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നാണ് വിവരം. വിസ പുതുക്കണമെങ്കിലോ മറ്റ് വിസയിലേക്ക് മാറണമെങ്കിലോ രാജ്യം വിടണം. സന്ദര്‍ശക വിസയിലുള്ളവര്‍ യുഎഇയില്‍ തുടര്‍ന്നുകൊണ്ട് തന്നെ അധിക തുക നല്‍കി വിസ പുതുക്കിയിരുന്നു. ഇത് ഒഴിവാകുന്നതോടെ വിമാന മാര്‍ഗമോ ബസിലോ രാജ്യത്തിന് പുറത്തുപോയി എക്‌സിറ്റ് അടിച്ച് തിരികെയെത്തി വിസ പുതുക്കേണ്ടി വരും. താമസവിസക്കാര്‍ക്ക് ഇത് ബാധകമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here