മെൽബൺ∙ വിമാനയാത്രക്കാരുടെ ലഗേജുകൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന വിഡിയോ പുറത്തുവന്നതിനു പിന്നാലെ സംഭവത്തിൽ ഉൾപ്പെട്ട ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. മെൽബൺ വിമാനത്താവളത്തിൽനിന്നുള്ള വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ജീവനക്കാർ ലഗേജുകൾ അലക്ഷ്യമായി വലിച്ചെറിയുകയും മറിച്ചിടുകയും ചെയ്യുന്നത് വിഡിയോയിൽ വ്യക്തമാണ്.
കൺവെയർ ബെൽറ്റിലേക്ക് യാത്രക്കാരുടെ ലഗേജ് രണ്ടു ജീവനക്കാർ വലിച്ചെറിയുന്നതാണ് വിഡിയോയിലുളളത്. ചില ബാഗുകൾ വലിച്ചെറിയുമ്പോൾ ബെൽറ്റിൽനിന്ന് താഴെപ്പോകുന്നതും കാണാം. ശക്തിയോടെയാണ് ഒരാൾ ബെൽറ്റിലേക്ക് ലഗേജ് എറിയുന്നത്. തലയ്ക്കു മുകളിലേക്കു വരെ പെട്ടി ഉയർത്തി കൺവെയർ ബെൽറ്റിലേക്ക് അതിടുന്നതും വിഡിയോയിലുണ്ട്. അപ്പോൾ മറ്റൊരാൾ ചിരിക്കുകയും ചെയ്യുന്നുണ്ട്.
വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് സേവനങ്ങൾ കൈകാര്യം ചെയ്യുന്നത് ഉപകരാർ എടുത്ത സ്വസ്പോർട്ടിന്റെ ജീവനക്കാരാണ് ഇവർ. വിഡിയോ വൈറൽ ആയതോടെ കരാർ എടുത്തവർ അന്വേഷണം നടത്തി ഇരുവരെയും പിരിച്ചുവിട്ടു. മറ്റു ജീവനക്കാർക്ക് ലഗേജുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പ്രത്യേക നിർദേശം നൽകിയതായും വിമാനത്താവള അധികൃതർ അറിയിച്ചു.
And this is why you don’t check bags if you can help it. This is reportedly off a Qantas flight in Melbourne. pic.twitter.com/Pr7qvTWqkc
— Rachael (@RachaelHasIdeas) December 2, 2022