കർണാടകയിലെ ക്ഷേത്രങ്ങളിൽ ഇനി ‘സലാം ആരതി’യില്ല; പകരം ‘ആരതി നമസ്‌കാര’ പൂജ

0
194

ബംഗളൂരു: കർണാടകയിലെ വിവിധ ക്ഷേത്രത്തിൽ പിന്തുടരുന്ന പ്രത്യേക പൂജയായ ‘സലാം ആരതി’യുടെ പേര് മാറ്റുന്നു. ഇനി മുതതൽ ‘ആരതി നമസ്‌കാര’ എന്ന പേരിലായിരിക്കും പൂജ അറിയപ്പെടുക. ടിപ്പു സുൽത്താന്റെ കാലത്ത് ആരംഭിച്ച പൂജ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയതിനു പിന്നാലെയാണ് കർണാടക സർക്കാരിന്റെ നടപടി. പേരുമാറ്റിയുള്ള സർക്കുലർ കർണാടക ഹിന്ദു ആരാധനാലയ-ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ് മന്ത്രി ശശികല ജോള്ളെ ഉടൻ പുറത്തിറക്കുമെന്ന് ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു.

ടിപ്പുവിന്റെ പേരിൽ ആരംഭിച്ച പൂജകൾ അവസാനിപ്പിക്കണമെന്ന് ഹിന്ദുത്വ സംഘടനകൾ കാലങ്ങളായി ആവശ്യമുയർത്തുന്നുണ്ട്. എന്നാൽ, പൂജകളുടെ പേരുകൾ പേർഷ്യനാണെന്നും ഹിന്ദു മതവുമായി ബന്ധമില്ലാത്തതാണെന്നും അടുത്തിടെ വിവിധ പൂജാരിമാരും ചൂണ്ടിക്കാട്ടിയതോടെയാണ് പേരുമാറ്റത്തിനു നീക്കം നടക്കുന്നത്. സംസ്ഥാനത്തെ ക്ഷേത്രപൂജാരിമാരുടെയും ഭാരവാഹികളുടെയും സമിതിയായ രാജ്യധാർമിക പരിഷത്തിലും പൂജകളുടെ പേരുമാറ്റാൻ തീരുമാനമായിരുന്നു.

പേർഷ്യൻ ബന്ധമുള്ള പൂജാനാമങ്ങൾ മാറ്റി പകരം സംസ്‌കൃതമാക്കാനാണ് തീരുമാനം. ഇതുപ്രകാരം ഇനിമുതൽ സലാം ആരതി, ആരതി നമസ്‌കാര എന്നും സലാം മംഗളാരതി, മംഗളാരതി നമസ്‌കാര എന്നും സലാം ദേവഡിഗെ, ദേവഡിഗെ നമസ്‌കാര എന്നും പേരുകളിൽ അറിയപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here