മൂന്നുവയസുകാരന്റെ തലയും കയ്യും കാലും വെട്ടിയെടുത്തു; വീണ്ടും നരബലി: നടുക്കം

0
259

ലക്നൗ∙ ഉത്തർപ്രദേശിൽ കാണാതായ മൂന്നുവയസുകാരന്റെ മൃതദേഹം തലയും കയ്യും കാലും മുറിച്ചുമാറ്റപ്പെട്ട നിലയിൽ കണ്ടെത്തി. നരബലിയുടെ ഭാഗമായി കുട്ടിയെ കൊന്നതാകാമെന്നാണ് പൊലീസ് വിലയിരുത്തൽ. ഉത്തർപ്രദേശിലെ മീററ്റിലാണ് നടുക്കുന്ന സംഭവം. കിഴക്കൻ ഡൽഹിയിൽനിന്നും കാണാതായ കുട്ടിയുടെ മൃതദേഹമാണ് ഇത്തരത്തിൽ വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഒക്ടോബർ 30നാണ് കുട്ടിയെ കാണാതാകുന്നത്. ഡൽഹിയിലെ പ്രീത് വിഹാറിലുള്ള വീട്ടിൽനിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അന്വേഷണം പുരോഗമിക്കുമ്പോഴാണ് മീററ്റിലെ വയലിൽനിന്നും തലയില്ലാത്ത നിലയിൽ കുട്ടിയുടെ മൃതദേഹം ലഭിച്ചത്. കാണാതാകുമ്പോൾ കുട്ടി ധരിച്ചിരുന്ന വസ്ത്രം നോക്കി മൃതദേഹം തിരിച്ചറിഞ്ഞു. കുട്ടിയുടെ തല പിന്നീട് കണ്ടെത്തി. സംഭവത്തിൽ 16 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന്  മീററ്റിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ അമൃത ഗുഗുലോത് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here