ഗൂഗിള്‍ പേയിലൂടെ അബദ്ധത്തില്‍ മറ്റാര്‍ക്കെങ്കിലും പണം അയച്ചോ? നഷ്ടമായ തുക തിരികെ ലഭിക്കാന്‍ വഴിയുണ്ട്

0
300

യുവാക്കള്‍ക്ക് പുറമേ പ്രായമായവര്‍ പോലും പണമിടപാടുകള്‍ക്കായി ഡിജിറ്റല്‍ സംവിധാനങ്ങളെ ആശ്രയിക്കുന്ന കാലഘട്ടമാണിന്ന്.

വന്‍ ഷോപ്പിംഗ് മാളുകളിലും ചെറുകിട കച്ചവടകേന്ദ്രങ്ങളിലും വഴിയോര കച്ചവടക്കാരിലും എന്തിന് ചന്തകളില്‍പോലും ഇന്ന് യു പി ഐ പേയ്‌മെന്റുകള്‍ നടത്തുന്നവരാണ് കൂടുതലും. എന്നാല്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുമ്ബോള്‍ പിഴവുകളും ഉണ്ടാകാറുണ്ട്. തെറ്റായ യു പി ഐ ഐഡി നല്‍കി അബദ്ധത്തില്‍ മറ്റാര്‍ക്കെങ്കിലും പണം അയയ്ക്കുന്നത് നിരവധിപേര്‍ക്ക് പറ്റുന്ന പിഴവാണ്. എന്നാല്‍ ഇങ്ങനെ നഷ്ടമായ പണം തിരികെ ലഭിക്കാന്‍ വഴികളുണ്ടെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നത്.

ഡിജിറ്റല്‍ സംവിധാനത്തിലൂടെ തെറ്റായി പണം അയച്ചുകഴിഞ്ഞാല്‍ അത് തിരികെ ലഭിക്കുന്നതിനായി ആദ്യം ഏത് യു പി ഐ മാര്‍ഗമാണോ ഉപയോഗിച്ചത് അതില്‍ തന്നെ പരാതി ഫയല്‍ ചെയ്യണം. ഉദാഹരണത്തിന് ഗൂഗിള്‍ പേയിലൂടെയാണ് പണം നല്‍കിയതെങ്കില്‍ അതിലെതന്നെ കസ്റ്റമര്‍ സര്‍വീസുമായി ബന്ധപ്പെട്ട് പരാതി ഫയല്‍ ചെയ്തതിന് ശേഷം റീഫണ്ട് ആവശ്യപ്പെടാം. ഇത്തരത്തില്‍ പണം തിരികെ ലഭിച്ചില്ലെങ്കില്‍ ഡിജിറ്റല്‍ പരാതികളുടെ ചുമതലയുള്ള ആര്‍ ബി ഐയുടെ ഓംബുഡ്‌സ്‌മാനെ പരാതിക്കാരന് സമീപിക്കാം.

യു പി ഐ, ഭാരത് ക്യുആര്‍ കോഡ് എന്നിവ വഴിയുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പേയ്‌മെന്റ് സംവിധാനം പാലിക്കാതെ വരുമ്ബോള്‍ പരാതിക്കാരന് ഓംബുഡ്‌സ്‌മാനെ സമീപിക്കാമെന്നാണ് ആര്‍ ബി ഐ പറയുന്നത്. ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ഫണ്ട് ക്രെഡിറ്റ് ചെയ്യുന്നതില്‍ പരാജയപ്പെടുകയോ ന്യായമായ സമയത്തിനുള്ളില്‍ തുക തിരികെ നല്‍കാതിരിക്കുകയോ ചെയ്താല്‍ ഇത്തരത്തില്‍ പരാതികള്‍ ഫയല്‍ ചെയ്യാം. പണം തെറ്റായി ട്രാന്‍സ്‌ഫര്‍ ചെയ്താലും ഓംബുഡ്‌സ്‌മാന് പരാതി നല്‍കാമെന്ന് ആര്‍ ബി ഐ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here