വമ്പൻ തോൽവിയ്‌ക്ക് പിന്നാലെ ടീം ഇന്ത്യയെ ഞെട്ടിച്ച് തീരുമാനവുമായി ഐസിസി; കുറഞ്ഞ ഓവർ റേ‌റ്റിന്റെ പേരിൽ വലിയ പിഴശിക്ഷ

0
195

ധാക്ക: കരുത്തന്മാരായ ടീം ഇന്ത്യയെ കഴിഞ്ഞ ദിവസമാണ് ഹോം ഗ്രൗണ്ടിൽ ഏകദിന മത്സരത്തിൽ ബംഗ്ളാദേശ് ബാറ്റർമാർ തോൽപിച്ച് നാണംകെടുത്തിയത്. പത്താം വിക്ക‌റ്റിൽ മെഹന്തി ഹസനും മുസ്‌തഫിസുർ റഹ്‌മാനുമാണ് ഇന്ത്യയിൽ നിന്നും വിജയം തട്ടിയെടുത്തത്. ഒപ്പം ക്യാച്ച് നഷ്‌ടപ്പെടുത്തിയ കെ.എൽ രാഹുലും വിജയത്തെ അകറ്റി. നാണംകെട്ട ഈ തോൽവിയോടെ ഇന്ത്യയുടെ ടീം സെലക്ഷനെയും രോഹിത് ശർമ്മയുടെ മോശം ക്യാപ്‌റ്റൻസിയെയും വിമർശിച്ച് രാജ്യത്തെ ആരാധകരും രംഗത്തെത്തി. ഇതിന് പിന്നാലെ ഇപ്പോൾ ടീം ഇന്ത്യയ്‌ക്ക് അടുത്ത തിരിച്ചടി നൽകിയിരിക്കുകയാണ് ഐസിസി. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ടീം ഇന്ത്യയ്‌ക്ക് മാച്ച് ഫീസിന്റെ 80 ശതമാനം അടയ്‌ക്കാനാണ് ഐസിസി നിർദ്ദേശം. നാല് ഓവറിന്റെ കുറവാണ് നിശ്ചിത സമയത്തിനകം ഇന്ത്യയ്‌ക്ക് കഴിഞ്ഞ മത്സരത്തിലുണ്ടായത്.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റ്‌ചെയ്‌ത ഇന്ത്യ 186 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റ്‌ചെയ്‌ത ബംഗ്ലാദേശ് ബാറ്റിംഗ്‌നിരയും തകർന്നടിഞ്ഞെങ്കിലും അവസാന വിക്ക‌റ്റ് കൂട്ടുകെട്ടിൽ മെഹന്തി ഹസനും മുസ്‌തഫിസുർ റഹ്‌മാനും 51 റൺസ് കൂട്ടിച്ചേർത്ത് ബംഗ്ളാദേശിനെ അവിശ്വസനീയ വിജയത്തിലേക്ക് എത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here