മുംബൈ: യൂട്യൂബറായ വിദേശ വനിതയ്ക്ക് നേരെ മുംബൈയില്‍ യുവാവിന്‍റെ ആക്രമണം. ബുധനാഴ്ച രാത്രിയിലാണ് മുംബൈയിലെ തെരുവില്‍ വെച്ച് ദക്ഷിണ കൊറിയയില്‍ നിന്നുള്ള യൂട്യൂബറായ മ്യോചി എന്ന യുവതിക്ക് നേരെ അതിക്രമം നടന്നത്. രാത്രി എട്ടുമണിയോടെ തെരുവില്‍ നിന്നും വീഡിയോ ലൈവായി എടുത്തുകൊണ്ടിരിക്കെ ഒരു യുവാവ് മ്യോചിയുടെ കൈയ്യില്‍ കയറിപ്പിടിക്കുകയായിരുന്നു. യുവതി ട്വിറ്ററിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്.
മുംബൈയിലെ സബേര്‍ബന്‍ ഖാന്‍ മേഖലയിലെ തെരുവിലാണ് സംഭവം നടന്നത്. ആയിരത്തിലേറെ പേര്‍ യുവതിയുടെ വീഡിയോ ലൈവായി കണ്ടുകൊണ്ടിരിക്കെയാണ് അതിക്രമം നടന്നത്. തെരുവില്‍ നിന്നും യുവതി വീഡിയോ എടുത്തുകൊണ്ടിരിക്കെ ഒരു യുവാവ് അടുത്തുവന്ന് ലിഫ്റ്റ് തരാമെന്ന് പറഞ്ഞു. മ്യോചി ഇത് നിരസിച്ചതോടെ കൈയ്യില്‍ കയറിപ്പിടിക്കുകയായിരുന്നു. പ്രതിഷേധിച്ച് യുവതി മാറിപ്പോകുന്നതും യുവാവ് വിടാതെ പിന്നാലെ കൂടി കൈയ്യില്‍ കയറി പിടിക്കുന്നതും വീഡിയോയില്‍ കാണാം.
യുവാവിനോട് പ്രതിഷേധിച്ച് സംഭവ സ്ഥലത്തു നിന്നും പോകാന്‍ ശ്രമിക്കുന്ന യുവതിക്ക് പിന്നാലെ വീണ്ടും യുവാവ് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് എത്തി. മറ്റൊരാള്‍ക്കൊപ്പം സ്കൂട്ടറിലെത്തിയ യുവാവ് വീണ്ടും യുവതിയെ ബൈക്കില്‍ കയറാനായി ക്ഷണിക്കുന്നുണ്ട്. എന്നാല്‍ തന്‍റെ വീട് അടുത്താണെന്നും ലിഫ്റ്റ് വേണ്ടെന്നും യുവതി മറുപടി നല്‍കുന്നുണ്ട്. ഒടുവില്‍ യുവാക്കള്‍ പിന്തിരിയുകയായിരുന്നു.
@MumbaiPolice A streamer from Korea was harassed by these boys in Khar last night while she was live streaming in front of a 1000+ people. This is disgusting and some action needs to be taken against them. This cannot go unpunished. pic.twitter.com/WuUEzfxTju
— Aditya (@Beaver_R6) November 30, 2022
വീഡിയോ വൈറലായതോടെ യുവതിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായതിന് പിന്നാലെ മുംബൈ പൊലീസും കേസില്‍ ഇടപെട്ടിട്ടുണ്ട്. യുവതിയുടെ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. യുവതിയുടെ ട്വീറ്റിന്‍റെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും മുംബൈ പൊലീസ് അറിയിച്ചു.
Last night on stream, there was a guy who harassed me. I tried my best not to escalate the situation and leave because he was with his friend. And some people said that it was initiated by me being too friendly and engaging the conversation. Makes me think again about streaming. https://t.co/QQvXbOVp9F
— Mhyochi in 🇮🇳 (@mhyochi) November 30, 2022