ദോഹ: അര്‍ജന്റീനയുടെ വിജയമുറപ്പിച്ച ഗോള്‍ പിറന്നത് ജൂലിയന്‍ അല്‍വാരസിന്റെ ബൂട്ടില്‍ നിന്നായിരുന്നു. അല്‍വാരസിന്റെ ബാല്യകാല സ്വപ്നത്തിന്റെ പൂര്‍ത്തീകരണം കൂടിയായിരുന്നു ഈ ഗോള്‍ പതിനൊന്ന് കൊല്ലം മുമ്പുള്ളൊരു ദൃശ്യവും, സ്വപ്നവു മാണിത്. അര്‍ജന്റൈന്‍ ക്ലബ് അത്‌ലറ്റികോ കല്‍ക്കീനായി മൈതാനത്ത് വിസ്മയം തീര്‍ക്കുന്ന അത്ഭുത ബാലനെക്കുറിച്ച് കേട്ടറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു.
നിന്റെ ഏറ്റവും വലിയ ആഗ്രഹമെന്താ? ലോകകപ്പില്‍ കളിക്കണം. ഇഷ്ടതാരമായ മെസിക്കൊപ്പം പന്തുതട്ടണം. പതിമൊന്നുവര്‍ഷത്തിനിപ്പുറം ആ സ്വപ്നം സഫലമായി. കാല്‍പന്തിന്റെ വിശ്വവേദിയില്‍ വിഖ്യാത അര്‍ജന്റൈന്‍ കുപ്പായ മണിഞ്ഞു. ആരാധനാപാത്രത്തിനൊപ്പം പന്തുതട്ടി. ടീമിന്റെ രക്ഷകനായി. സ്‌പൈഡര്‍ എന്നാണ് അല്‍വാരസിന്റെ ഓമനപ്പേര്. പക്ഷെ വല നെയ്യുന്നതിനേക്കാള്‍. പൊട്ടിക്കുന്നതിലാണ് അവന് തല്‍പര്യം മെസിയുടെ പിന്‍ഗാമിയെന്ന വിശേഷണം. വീഡിയോ കാണാം…
11 years ago, Julián Álvarez was asked, "What is your dream in football?" He said, "To play in a World Cup." When asked who his idol was, he answered, "Messi."
𝗧𝗼𝗱𝗮𝘆: @julianalvarezzz could make his #FIFAWorldCup debut, alongside Lionel Messi. 🥹💙pic.twitter.com/9kaH3CyCKO
— City Xtra (@City_Xtra) November 22, 2022
ഇതിനോടകം പേരിനൊപ്പം ചേര്‍ത്തിട്ടുണ്ട് ഇരുപത്തിയൊന്നുകാരന്‍. മെസിയിലെ പ്രതിഭയെ ഊതിക്കാച്ചിയെടുത്ത പെപ് ഗാര്‍ഡിയോള പോലും വലിയ പ്രതീക്ഷ വയ്ക്കുന്ന താരമാണ് ജൂലിയന്‍ അല്‍വാരസ്. അര്‍ജന്റീന നോക്കൌട്ട് ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ ഗോളുകള്‍ അല്‍വാരസിന്റെ ബൂട്ടില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട് ആരാധകര്‍. എന്‍സോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റിലാണ് അല്‍വാരസ് ഗോള്‍ നേടുന്നത്. പ്രീ ക്വാര്‍ട്ടറിലും അല്‍വാരസ് ഉണ്ടാവുമെന്ന് അടിവരയിടുന്നതാണ് താരത്തിന്റെ പ്രകടനം.
എതിരിലാത്ത രണ്ട് ഗോളിനായിരന്നു അര്‍ജന്റീനയുടെ ജയം. രണ്ടാം ജയത്തോടെ ഗ്രൂപ്പ് സിയിലെ ജേതാക്കളായ അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ നേരിടും. 46-ാം മിനിറ്റില്‍ അലക്‌സിസ് മക് അലിസ്റ്ററിന്റെ ഗോളിലാണ് അര്‍ജന്റീന മുന്നിലെത്തുന്നത്. രണ്ടാംപാതിയുടെ തുടക്കത്തില്‍. 67-ാം മിനിറ്റില്‍ അല്‍വാരസിലൂടെ വിജയമുറപ്പിച്ച ഗോളും നേടി. മെസ്സിയും സംഘവും 71 ശതമാനവും സമയവും പന്ത് കാലിലുറപ്പിച്ചു. ഒറ്റഷോട്ടുപോലും അടിക്കാനാവാതെ പോളണ്ടിന്റെ കീഴടങ്ങല്‍. തോറ്റെങ്കിലും അര്‍ജന്റീനയ്‌ക്കൊപ്പം ഗോള്‍ ശരാശരിയില്‍ മെക്‌സിക്കോയെ മറികടന്ന് പോളണ്ടും അവസാന പതിനാറില്‍.