അമരാവതി: പുഷ്പ സിനിമാ സ്റ്റൈലിൽ 130 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് പിടികൂടി. ഞായറാഴ്ച ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലാണ് കള്ളക്കടത്ത് സംഘത്തിലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 130 കിലോ കഞ്ചാവ് പിടിച്ചെടുത്തു. 2021ലെ തെലുങ്ക് ഹിറ്റ് ചിത്രമായ പുഷ്പ: ദ റൈസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവർ കഞ്ചാവ് കടത്തിയതെന്ന് പൊലീസ് പറഞ്ഞു.
സിനിമയിലെ ഹീറോ ചെയ്തതിന് സമാനമായി ബൊലേറോ വാഹനത്തിന്റെ മുകൾഭാഗത്ത് കഞ്ചാവ് ഒളിപ്പിച്ചിരിക്കുകയായിരുന്നു. ദുംബ്രിഗുഡ മണ്ഡലിലെ കിഞ്ചമണ്ട ഗ്രാമത്തിൽ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ബ്യൂറോ (എസ്ഇബി) നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സിനിമയിലേതിന് സമാനമായി വാഹനത്തിന്റെ മുകൾഭാഗത്ത് പ്രത്യേക ഷെൽഫ് സ്ഥാപിച്ച് കഞ്ചാവ് സൂക്ഷിച്ചിരുന്നു.
സംസ്ഥാന അതിർത്തി കടന്ന് കഞ്ചാവ് കടത്താനായിരുന്നു ശ്രമം. സംശയം തോന്നിയ പൊലീസ് ബൊലേറോ വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ വാഹനത്തിന്റെ മുകൾഭാഗത്ത് ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. പാംപൊപോലീസിന് കൈമാറി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം, ഒമാനില്‍ കഞ്ചാവ് വേട്ട. ബീച്ചില്‍ വിദഗ്ധമായി ഒളിപ്പിച്ച കഞ്ചാവ് പിടികൂടിയതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. അല്‍ വുസ്ത ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് 231 കഞ്ചാവ് പൊതികളാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി. ദോഫാര്‍ ഗവര്‍ണറേറ്റിലെ പൊലീസിന്റെ നേതൃത്വത്തില്‍ കോസ്റ്റ് ഗാര്‍ഡ് പൊലീസ് ലഹരിമരുന്ന് കടത്തിയ ഒരു ബോട്ട് പിടിച്ചെടുത്തിരുന്നു. 1,026 ഖാട്ട് പാക്കറ്റുകളാണ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്ററില്‍ അറിയിച്ചു.