യുണൈറ്റഡിലെ സിആർ7 യുഗം അവസാനിച്ചു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിട്ടു

0
237

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍യുണൈറ്റഡിലെ സിആർ7 യുഗത്തിന് അന്ത്യം. ലോകകപ്പ് ആരവങ്ങൾക്കിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു. നിലവിലെ കരാർ റദ്ദാക്കുന്നതിൽ താരവും ക്ലബും തമ്മിൽ ധാരണയിലെത്തിയതോടെയാണ് തീരുമാനമായത്. പിയേഴ്സ് മോര്‍ഗാനുമായുള്ള അഭിമുഖത്തില്‍ ക്ലബ്ബിനെതിരെയും ക്ലബ്ബ് മാനേജര്‍ക്കെതിരെയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ തുറന്നടിച്ചിരുന്നു.

പരിശീലകന്‍ എറിക് ടെന്‍ ഹാഗും ക്ലബ്ബിലെ മറ്റു ചിലരും ചേര്‍ന്ന് തന്നെ ചതിക്കുകയാണെന്നും അർഹിക്കുന്ന ബഹുമാനം നൽകുന്നില്ലെന്നുമാണ് അഭിമുഖത്തിൽ താരം തുറന്നടിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. താരത്തിനെതിരെ നടപടിയുണ്ടാകുമെന്ന് ക്ലബ് അധികൃതരും പ്രതികരിച്ചിരുന്നു. റൊണാള്‍ഡോ ഉയർത്തിയ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് താരവും ക്ലബുമായുള്ള കരാർ റദ്ദാക്കാന്‍ ധാരണയായത്.

 

യുണൈറ്റഡിലെ രണ്ടാംവരവില്‍ ആദ്യ സീസണില്‍ മികച്ചപ്രകടനം നടത്തിയെങ്കിലും ഈ വര്‍ഷം റൊണാള്‍ഡോയ്ക്ക് മികവിലേക്ക് ഉയരാനായിരുന്നില്ല. കഴിഞ്ഞ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ടീം വിടാന്‍ റൊണാള്‍ഡോ ശ്രമം തുടങ്ങിയതോടെയാണ് ക്ലബ്ബുമായുള്ള ബന്ധം മോശമായത്. മത്സരത്തിനിടെ ഗ്രൗണ്ട് വിട്ടതിന് കഴിഞ്ഞ മാസം റൊണാള്‍ഡോയ്ക്ക് സസ്‌പെന്‍ഷനും ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here