കാസർകോട്ട് പേസിലോ മൈസിസ് ന്യുമോണിയ; സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത് ആദ്യമായാണെന്ന് സൂചന

0
225

കാസർകോട്: അപൂർവമായി കാണുന്ന ‘പേസിലോ മൈസിസ് ന്യുമോണിയ’ കാസർകോട് കണ്ടെത്തി. കഴിഞ്ഞ 6 മാസമായി മാറാത്ത പനി, കഫക്കെട്ടുകളോടു കൂടിയ ചുമ, ശ്വാസതടസ്സം തുടങ്ങിയ ബുദ്ധിമുട്ടുകളുമായി എത്തിയ 31 വയസ്സുകാരിക്കാണ് കാസർകോട് കിംസ് സൺറൈസ് ആശുപത്രിയിലെ പൾമനോളജിസ്റ്റ് ഡോ. തേരസ് മാത്യു നടത്തിയ പരിശോധനയിൽ രോഗം കണ്ടെത്തിയത്. കോർണിയൽ അൾസർ, കെരാറ്റിറ്റിസ്, എൻഡോഫ് താൽമൈറ്റിസ് എന്നിവയ്ക്ക് അപൂർവമായി കാരണമാകുന്നതാണ് പേസിലോ മൈസിസ് ന്യുമോണിയ.

രോഗിക്ക് പലതരം മരുന്നുകൾ അവർ കഴിച്ചിട്ടും പനിയും ചുമയും ശ്വാസ തടസ്സവും മാറാതിരുന്നതിനെ തുടർന്ന് രക്തവും കഫവും പരിശോധിച്ചതിൽ യാതൊന്നും കണ്ടെത്തിയിരുന്നില്ല. സിടി സ്കാനിങ്ങിലാണ് ശ്വാസകോശത്തിന്റെ ലോവർ ലോബിൽ ന്യുമോണിയയുടെ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട്  ബ്രോങ്കോസ്കോപ്പി പരിശോധന നടത്തുകയും‌ പേസിലോ മൈസിസ് എന്ന അപൂർവ ഫംഗസ് വളർച്ച കണ്ടെത്തുകയും ചെയ്തു. വിവരം ആരോഗ്യ വകുപ്പിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ ആദ്യമായാണ് ഈ ഫംഗസ് റിപ്പോർട്ട് ചെയ്യുന്നതെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിഗമനം. രോഗിക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാതെയുള്ള ചികിത്സ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here