വിദ്യാർത്ഥികൾക്ക് നിസ്‌കരിക്കാൻ അവസരം നൽകി മാനേജ്‌മെന്റ്; വിവാദമായതോടെ മാപ്പ് പറഞ്ഞ് സ്‌കൂൾ അധികൃതർ

0
233

മംഗളൂരു: സ്‌കൂളിൽ പരിപാടിയ്‌ക്കിടെ വിദ്യാർത്ഥികൾക്ക് നിസ്‌കരിക്കാൻ അനുമതി നൽകിയ സ്‌കൂൾ മാനേജ്‌മെന്റിന്റെ നടപടി വിവാദമാകുന്നു. കർണാടകയിലെ ഉടുപ്പി ജില്ലയിലാണ് സംഭവം. കുന്ദാപുര താലൂക്കിൽ ശങ്കരനാരായണ ടൗണിലുള‌ള മദർ തെരേസ മെമ്മോറിയൽ സ്‌കൂളിലാണ് ഇത്തരത്തിൽ വിവാദമുണ്ടായത്. സ്‌കൂളിൽ സ്‌പോർട്‌സ് മേളയ്‌ക്ക് മുന്നോടിയായി നടന്ന സാംസ്‌കാരിക പരിപാടിയ്‌ക്കിടെ നിസ്‌കാര സമയമായി. തുടർന്ന് മൈക്കിലൂടെ കുട്ടികളോട് പ്രാർത്ഥനയ്‌ക്കായി ആഹ്വാനം ചെയ്‌ത് അസാൻ മുഴങ്ങി.

സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ വൈറലായതോടെ ഹിന്ദു സംഘടനകൾ സ്‌കൂളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. പ്രശ്‌നം വലുതായതോടെ സ്‌കൂൾ മാനേജ്‌മെന്റ് അസാൻ മുഴക്കിയത് തെറ്രായിപ്പോയി എന്ന് മാപ്പ് പറഞ്ഞു. എന്നാൽ സമൂഹത്തിൽ തുല്യത കാണിക്കാനായി ചേർന്ന പരിപാടിയിൽ അബദ്ധത്തിൽ അസാൻ മുഴങ്ങിയതാണെന്ന് സ്‌കൂളിലെ ഒരു ടീച്ചർ പ്രതികരിച്ചു. ഇതേ സ്‌കൂളിൽ മുൻപ് ഹിന്ദു വിദ്യാർത്ഥികൾക്ക് ബിന്ദിയും വളകളും ധരിക്കുന്നത് മാനേജ്‌മെന്റ് വിലക്കിയിരുന്നുവെന്നാണ് പ്രതിഷേധിക്കുന്നവർ അഭിപ്രായപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here