മുസ്ലീം പള്ളിയുടെ ആകൃതിയിൽ വെയിറ്റിം​ഗ് ഷെഡ്; ബുൾഡോസർ ഉപയോ​ഗിച്ച് തകർക്കുമെന്നും ബിജെപി എംപി, വിവാദം

0
233

ബം​ഗളൂരു: മൈസൂരിലെ ഒരു ബസ് സ്റ്റോപ്പിലുള്ള വെയിറ്റിംഗ് ഷെഡ് ബുൾഡോസർ ഉപയോ​ഗിച്ച് തകർക്കുമെന്ന് ബിജെപി എംപിയുടെ പ്രഖ്യാപനം വിവാദത്തിലായി. വെയിറ്റിം​ഗ് ഷെഡിന്റെ ആകൃതി മുസ്ലീം പള്ളികളുടേതിന് സമാനമായതിനാൽ പൊളിച്ചുനീക്കുമെന്നായിരുന്നു പ്രഖ്യാപനം. മൈസൂർ എം പി പ്രതാപ് സിം​ഹയാണ് വിവാദത്തിൽ ആയിരിക്കുന്നത്. നാല് ദിവസത്തിനുള്ളിൽ കെട്ടിടം പൊളിച്ചുമാറ്റാനാണ് എംപി നിർദ്ദേശം നൽകിയിരിക്കുന്നത്.

മൈസൂർ ഊട്ടി റോഡിലെ വെയിറ്റിം​ഗ് ഷെഡിനെക്കുറിച്ചായിരുന്നു പ്രതാപ് സിംഹയുടെ പ്രഖ്യാപനം. ഞാൻ അത് സോഷ്യൽ മീഡിയയിൽ കണ്ടു. വെയിറ്റിം​ഗ് ഷെഡിന് രണ്ട് തരം താഴികക്കുടങ്ങളുണ്ട്, നടുവിൽ വലുതും അതിനോട് ചേർന്നുള്ളത് ചെറുതുമാണ്. അതൊരു മസ്ജിദ് മാത്രമാണ്. മൂന്ന്-നാല് ദിവസത്തിനുള്ളിൽ കെട്ടിടം പൊളിച്ചുമാറ്റാൻ ഞാൻ എഞ്ചിനീയർമാരോട് പറഞ്ഞിട്ടുണ്ട്. അവർ ഇല്ലെങ്കിൽ, ഞാൻ ഒരു ജെസിബി എടുത്ത് പൊളിക്കും. പ്രതാപ് സിംഹ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

പ്രതാപ് സിംഹയുടെ പ്രഖ്യാപനത്തിനെതിരെ കോൺ​ഗ്രസ് രം​ഗത്തെത്തി. ഇത് മൈസൂരു എംപിയുടെ വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവനയാണെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ സലിം അഹമ്മദ് പ്രതികരിച്ചു. താഴികക്കുടങ്ങളുള്ള സർക്കാർ ഓഫീസുകളും അദ്ദേഹം പൊളിക്കുമോ എന്നും സലിം അഹമ്മദ് ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here