മംഗളൂരുവിൽ രണ്ട് കോടിയോളം രൂപയുടെ സ്വര്‍ണ്ണവുമായി മൂന്ന് കാസര്‍കോട് സ്വദേശികള്‍ അറസ്റ്റില്‍

0
224

മംഗളൂരു: മംഗളൂരു അന്താരാഷ്ട്രവിമാനതാവളം വഴി കടത്താന്‍ ശ്രമിച്ച രണ്ട് കോടിയോളം രൂപയുടെ കള്ളക്കടത്ത് സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. മൂന്ന് കാസര്‍കോട് സ്വദേശികളെ അറസ്റ്റ് ചെയ്തു. കാസര്‍കോട് നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ അബ്ദുള്ള ഫര്‍ഹാന്‍, തെക്കില്‍ ഫെറിയിലെ ഹാഷിം മുബഷിര്‍, ബങ്കരക്കുന്നിലെ മുഹമ്മദലി എന്നിവരില്‍ നിന്നാണ് അനധികൃത സ്വര്‍ണ്ണം പിടികൂടിയത്. വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് 760 ഗ്രാം സ്വര്‍ണ്ണവും കണ്ടെത്തി. അബ്ദുള്ള ഫര്‍ഹാനില്‍ നിന്ന് 33,60,500 രൂപ വിലമതിക്കുന്ന 650 ഗ്രാം സ്വര്‍ണ്ണവും ഹാഷിം മുബഷിറില്‍ നിന്ന് 42,18,720 രൂപ വിലവരുന്ന 816 ഗ്രാം സ്വര്‍ണ്ണവും മുഹമ്മദലിയില്‍ നിന്ന് 44,97,900 രൂപയുടെ 870 ഗ്രാം സ്വര്‍ണ്ണവുമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്ന് മംഗളൂരുവിലെത്തിയ ഇവരെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഇത്രയും പണം കണ്ടെത്തിയത്. സ്വര്‍ണ്ണം നേരിയ കമ്പിയാക്കി അതില്‍ റോഡിയം പൂശി ട്രോളിബാഗില്‍ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. നാലുപേരും സമാനമായ രീതിയില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതിനാല്‍ ഒരേ കേന്ദ്രത്തില്‍ നിന്നാണ് ആസൂത്രണമെന്ന് കസ്റ്റംസ് സംശയിക്കുന്നു. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് പിടിച്ചെടുത്ത 760 ഗ്രാം സ്വര്‍ണ്ണത്തിന് 39,29,200 രൂപ വിലമതിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here