ആലപ്പുഴ(www.mediavisionnews.in): പ്രളയ ബാധിതര്‍ക്ക് സഹായവുമായി കേരളം മത രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായാണ് ഇറങ്ങിയത്. നാടുകളും അതിരുകളും കടലുകളും കടന്ന് സഹായെമെത്തി. എന്നാല്‍ ചിലര്‍ തങ്ങളുടെ ഉപയോഗ്യ ശൂന്യമായ പഴയ സാധനങ്ങളും ദുരിതാശ്വാസ സഹായത്തിലേക്ക് എത്തി. അരുതെന്ന് അധികൃതര്‍ ആവര്‍ത്തിച്ചിട്ടും ഇത്തരത്തില്‍ കുറെ വസ്തുക്കള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തി. അവയില്‍ എത്തിയ ഒരു ടൂത്ത് ബ്രഷിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ അത്ഭുതപ്പെടുത്തുന്നത്. ബ്രഷിന്റെ വില 2.50 രൂപ, നിര്‍മിച്ചത് 1988ല്‍!
ആലപ്പുഴ അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ ദിവസം ലഭിച്ച സാധനങ്ങളുടെ കൂട്ടത്തില്‍ 30 വര്‍ഷം പഴക്കമുള്ള ഉപയോഗിക്കാത്ത ബ്രഷ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. 1988 മെയ് മാസം നിര്‍മിച്ച ഈ ടൂത്ത് ബ്രഷിന്റെ വിലയായി രേഖപ്പെടുത്തിയിരിക്കുന്നത് 2.50 രൂപയാണ്. ഇത്രയും പഴക്കമുള്ള സാധനങ്ങള്‍ എങ്ങനെ ക്യാമ്പിലെത്തിയെന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം. ആരുടെയോ ‘അമൂല്യ’ ശേഖരത്തില്‍ നിന്ന് ‘അറിയാതെ’ ക്യാമ്പിലെത്തിയതാകും എന്ന് കരുതാനും പ്രയാസം.
വീട്ടില്‍ കളയാന്‍ വെച്ച സാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ തള്ളരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥനയുമായി കളക്ടര്‍മാരടക്കം രംഗത്ത് രംഗത്ത് വന്നിരുന്നു. ക്യാമ്പുകളിലുള്ളവരുടെ ആത്മാഭിമാനത്തിന് ക്ഷതം ഏല്‍പ്പിക്കാതെ വേണം സഹായഹസ്തം നീട്ടേണ്ടതെന്നും പഴകിയതും വൃത്തിഹീനവും കീറിയതുമായ വസ്ത്രങ്ങള്‍ തന്ന് സഹായിക്കരുതെന്ന് തുടങ്ങി നിരവധി മുന്നറിയിപ്പുകള്‍ അധികൃതര്‍ നല്‍കിയിരുന്നെങ്കിലും ഉപയോഗ ശൂന്യമായ നിരവധി സാധനങ്ങളാണ് ദുരിതാശ്വായ ക്യാമ്പിലെത്തിയത്. ഇത്തരത്തില്‍ കമുഞ്ഞു കൂടിയ വിവിധ വസ്തുക്കള്‍ എങ്ങനെ ഒഴിവാക്കും എന്ന ചിന്തയിലാണ് അധികൃതര്‍.