പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു

0
114

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു. ഗഞ്ചൻവാലി പ്രവിശ്യയിൽ റാലിയെ അഭിസംബോധന ചെയ്യവെ ആയിരുന്നു വെടിയേറ്റത്. അജ്ഞാതന്റെ വെടിവെപ്പിൽ ഇമ്രാന്റെ സഹപ്രവർത്തകരടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ഇമ്രാൻ ഖാന് കാലിലാണ് വെടിയേറ്റത്.  ഇസ്ലാമാബാദിന് സമീപം ഗുഞ്ചൻവാലി പ്രവിശ്യയിലാണ് അപ്രതീക്ഷിത ആക്രമണം. ഇസ്ലാമാബാദിലേക്കുള്ള  റാലിക്കിടെ ഒരാൾ വെടിയുതിർക്കുകയായിരുന്നു അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റാലിയിൽ സംസാരിക്കാൻ ഒരുങ്ങവെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്നറിലേക്കാണ് വെടിയുതിർത്തത്.  വിവിധ വിഷയങ്ങൾ ഉന്നയിച്ച്  ഒക്ടോബർ 28 നാണ് ഇമ്രാൻ ഖാൻ  ലാഹോറിൽ നിന്ന് ഇസ്ലാമാബാദിലേക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചത്.

ലോംഗ് മാര്‍ച്ചിൽ അദ്ദേഹവുമായി അഭിമുഖം നടത്തുന്നതിനിടെ വാഹനത്തില്‍ നിന്ന് താഴെ വീണ് റിപ്പോർട്ടർ മരിച്ചുവെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇമ്രാന്‍ ഖാനെ അഭിമുഖം ചെയ്യുന്നതിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്നറില്‍ നിന്ന് താഴെ വീണാണ് ചാനല്‍ 5 വിന്‍റെ റിപ്പോര്‍ട്ടര്‍ സദഫ് നയീം മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.   മരണത്തെ തുടര്‍ന്ന് ഇമ്രാന്‍ ഖാന്‍ ലോംഗ് മാര്‍ച്ച് താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. സദഫ് നയീമിന്‍റെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തിയ ഇമ്രാന്‍ ഖാന്‍ പരേതയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുമെന്നും അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here