ലഹരികടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ 27 ദിവസത്തിനുള്ളില്‍ അറസ്റ്റിലായത് 3071 പേര്‍

0
187

ലഹരിക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ 27 ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് അറസ്റ്റ് ചെയ്യപ്പെട്ടത് 3071 പേര്‍ . 2823 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത് എറണാകും ജില്ലയിലാണ്.409 പേര്‍. കോട്ടയത്ത് 390 പേരും ആലപ്പുഴയില്‍ 308 പേരും ഈ കാലയളവില്‍ അറസ്റ്റിലായി. ഏറ്റവും കുറവ് പേര്‍ പിടിയിലായത് പത്തനംതിട്ടയിലാണ് 15 പേര്‍.

ഈ കാലയളവില്‍ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് . 4052 കേസുകള്‍. കോട്ടയത്ത് 376 കേസുകളും ആലപ്പുഴയില്‍ 296 കേസുകളും കണ്ണൂരില്‍ 286 കേസുകളും ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തു. മലപ്പുറത്ത് 241 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ് കേസുകള്‍ (45).

ഈ കാലയളവില്‍ പൊലീസ് പിടികൂടിയത് 158.46 കിലോ കഞ്ചാവാണ്. 1.75 കിലോ എം.ഡി.എം.എയും 872 ഗ്രാം ഹാഷിഷ് ഓയിലും 16.91 ഗ്രാം ഹെറോയ്നും പിടിച്ചെടുത്തിരുന്നു. ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ എം.ഡി.എം.എ പിടിച്ചെടുത്തത് (920.42 ഗ്രാം) തിരുവനന്തപുരം ജില്ലയിലാണ്. മലപ്പുറം ജില്ലയില്‍ 536.22 ഗ്രാമും കാസര്‍ഗോഡ് ജില്ലയില്‍ 80.11 ഗ്രാമും എം.ഡി.എം.എ പിടികൂടിയത്. കൊല്ലം ജില്ലയില്‍ 69.52 ഗ്രാമും കോഴിക്കോട് ജില്ലയില്‍ 48.85 ഗ്രാമും എറണാകുളം ജില്ലയില്‍ 16.72 ഗ്രാമും എം.ഡി.എം.എയും പിടിച്ചെടുത്തു. ഇതേ കാലയളവില്‍ തന്നെ കണ്ണൂര്‍ ജില്ലയില്‍ 9.42 ഗ്രാമും തൃശൂര്‍ ജില്ലയില്‍ 6.71 ഗ്രാമും എം.ഡി.എം.എയും പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here