ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർക്കും, കുടിയേറ്റ തൊഴിലാളികൾക്കും തിരഞ്ഞടുപ്പുകളിൽ വോട്ട് ചെയ്യുന്നതിനുള്ള ക്രമീകരണം ഒരുക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ രഹസ്യാത്മകത നിലനിലനിര്ത്തിയാകും ഈ ക്രമീകരണം ഒരുക്കുകയെന്നും കേന്ദ്ര സർക്കാരിന് വേണ്ടി അറ്റോർണി ജനറൽ എം. വെങ്കിട്ട രമണി സുപ്രീം കോടതിയെ അറിയിച്ചു. സർക്കാരിന്റെ ഈ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പ്രവാസികൾക്ക് വോട്ട് അവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ സുപ്രീം കോടതി തീർപ്പാക്കി.
Home Latest news പ്രവാസികൾക്കും, കുടിയേറ്റ തൊഴിലാളികൾക്കും വോട്ട് ചെയ്യാൻ എല്ലാ ക്രമീകരണങ്ങളും ഒരുക്കും- കേന്ദ്രം