ഭോപാൽ: മധ്യപ്രദേശില്‍ പതിനാറുകാരിയായ വിദ്യാര്‍ത്ഥിയും ഉറ്റ കൂട്ടുകാരികളായ രണ്ടുപേരും വിഷം കഴിച്ച് മരിച്ചു. വരുടെ സുഹൃത്തായ മറ്റൊരു പെൺകുട്ടി ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് നാടിനെ നടുക്കിയ സംഭവം. കാമുകന്‍ ഒഴിവാക്കിയതില്‍ മനം നൊന്താണ് പതിനാറുകാരി വിഷം കഴിച്ച് ജീവനൊടുക്കിയത്. പെണ്‍കുട്ടിയുടെ ഉറ്റ സുഹൃത്തുക്കാളായ മൂന്ന് വിദ്യാര്‍ത്ഥിനികളും കൂടെ വിഷം കഴിക്കുകയായിരുന്നു. ഇന്‍ഡോറിലുള്ള കാമുകനെ കാണാനെത്തിയെങ്കിലും യുവാവ് എത്തിയില്ല. ഇതോടെയാണ് നാല് പേരും വിഷം കഴിച്ചത്.
സെഹോര്‍ ജില്ലയിലെ ആഷ്‌ത ടൗണിലെ സ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടികൾ ആണ് വിഷം കഴിച്ച് ജവനൊടുക്കിയത്. ഗ്രാമത്തില്‍ നിന്നും 120 കിലോമീറ്റർ ബസിൽ സഞ്ചരിച്ച് നാല് പേരും ഇൻഡോറിലെത്തിയത്. പതിനാറുകാരിയായ പെണ്‍കുട്ടി ഇന്‍ഡോറിലുള്ള യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ യുവാവ് അടുത്തിടെയായി പെണ്‍കുട്ടിയോട് അകലം പാലിച്ചു. ദിവസങ്ങളായി ഇയാൾ പെൺകുട്ടിയുടെ ഫോൺ എടുക്കാൻ തയാറായിരുന്നില്ല. കാമുകൻ ഒഴിവാക്കുകയാണെന്നു മനസ്സിലാക്കിയതോടെ പെണ്‍കുട്ടി കൂട്ടുകാരികള്‍ക്കൊപ്പം ഇൻഡോറിൽ എത്തി കാമുകനെ കണ്ട് സംസാരിക്കാൻ തീരുമാനിക്കുകയായിരുന്നു.
120 കിലോമീറ്റർ ബസിൽ സഞ്ചരിച്ചാണ് പെണ്‍കുട്ടിയും കൂട്ടുകാരിയും ഇൻഡോറിൽ എത്തിയത്. എന്നാല്‍ യുവാവ് ഇവരെ കാണാനെത്തിയില്ല. കാമുകൻ തന്നെ കാണാൻ വിസമ്മതിക്കുകയാണെങ്കിൽ അവിടെ വച്ചു തന്നെ വിഷം കഴിച്ച് മരിക്കുമെന്നു പെൺകുട്ടി പറഞ്ഞിരുന്നു. ഇന്‍ഡോറിലെത്തിയ പെണ്‍കുട്ടികള്‍ ഭൻവാർകുവൻ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പാർക്കിൽ യുവാവിനു വേണ്ടി കാത്തിരുന്നു. ഏറെ നേരേ കാത്തിരുന്നുവെങ്കിലും യുവാവ് എത്തിയില്ല. തുടർന്ന് പെൺകുട്ടി കയ്യിൽ കരുതിയിരുന്ന വിഷം കഴിക്കുകയായിരുന്നു. കൂട്ടുകാരികളും പെൺകുട്ടിക്കു പിന്നാലെ വിഷം കഴിച്ചു. സംഭവം കണ്ടു നിന്നവരാണ് പെണ്‍കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരണപ്പെട്ടു.
യുവാവിനെ കാണാനായി ആഷ്‌ത ടൗണിൽ നിന്ന് പുറപെടും മുൻപേ പെൺകുട്ടികൾ വിഷം വാങ്ങി സൂക്ഷിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയാണ് വിവരങ്ങള്‍ പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞത്. പെണ്‍കുട്ടിയില്‍ നിന്നും അത്മഹത്യകുറിപ്പ് കിട്ടിയിട്ടില്ലെന്ന് ഇൻഡോർ അഡീഷണൽ ഡപ്യൂട്ടി കമ്മിഷണർ പ്രശാന്ത് ചൗബേ പറഞ്ഞു. സുഹൃത്തായ പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പെൺകുട്ടികളുടെ മാതാപിതാക്കൾ ഇൻഡോറിൽ എത്തിയിട്ടുണ്ട്. ഇവരുടെ മൊഴിയും രേഖപ്പെടുത്തി.