ന്യൂഡല്‍ഹി: രാജ്യത്ത് ക്രിമിനല്‍ നടപടി ചട്ടം (സി.ആര്.പി.സി.), ഇന്ത്യന്‍ ശിക്ഷാനിയമം (ഐ.പി.സി.) എന്നിവയില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിന്റെ കരട് ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഹരിയാനയിലെ സൂരജ്കുണ്ഡില്‍, സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും ആഭ്യന്തര മന്ത്രിമാരും ആഭ്യന്തര സെക്രട്ടറിമാരും പങ്കെടുത്ത ദ്വിദിന ചിന്തന്‍ ശിബിരത്തിലാണ് കേന്ദ്ര ആഭ്യന്ത്ര മന്ത്രിയുടെ പ്രഖ്യാപനം.
Home Latest news CrPCയിലും IPCയിലും മാറ്റംവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍; ബില്‍ ഉടനെന്ന് ചിന്തന്‍ശിബിരത്തില്‍ അമിത് ഷാ