ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കസേരയില്‍ ഇരിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനാകാന്‍ ഒരുങ്ങുകയാണ് റിഷി സുനക്. മത്സരിക്കാന്‍ ഒരുങ്ങിയ പെന്നി മോര്‍ഡന്റ് 100 എംപിമാരുടെ പിന്തുണ നേടാനാകാതെ പിന്മാറിയതോടെയാണ് റിഷി സുനക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ബോറിസ് ജോണ്‍സണ്‍, തെരേസ മേ മന്ത്രിസഭകളില്‍ അംഗമായിരുന്ന റിഷി സുനക് നാല്‍പ്പത്തിരണ്ടാം വയസിലാണ് ബ്രിട്ടന്റെ പ്രധാനമന്ത്രി കസേരയില്‍ എത്തുന്നത്. സാമ്പത്തിക രംഗം പ്രതിസന്ധിയിലായ ബ്രിട്ടനെ നയിക്കുകയെന്ന ദുഷ്‌കരമായ ദൗത്യമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്.
അദ്ദേഹം വരുമ്പോള്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആശിഷ് നെഹ്‌റയുടെ പേരും ചര്‍ച്ചയാവുകാണ്. നെഹ്‌റയുടെ രൂപ സാദൃശ്യമാണ് സുനകിനെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. ഇതോടെ ട്രോളുകളും വന്നു. നെഹ്‌റയ്ക്ക് ആശംസകള്‍ അറിയിക്കുകയാണ് ചില ട്രോള്‍മാര്‍. വിരാട് കോലിക്കൊപ്പമുള്ള ആശിഷ് നെഹ്റയുടെ ഫോട്ടോ പങ്കുവെച്ച് റിഷി സുനകിനൊപ്പം കോഹ് ലി എന്നെല്ലാമാണ് ട്വീറ്റുകള്‍ നിറയുന്നത്. ചില ട്രോളുകള്‍ വായിക്കാം…
Congratulations! Ashish Nehra
Man! What a journey its been…
From taking down 6 wkts in 2003 cricket world cup against England to becoming PM of UK#RishiSunak #ashishnehra2003 2022 pic.twitter.com/0NTI9T425K
— 🇮🇳 (@A90sKid_) October 24, 2022
Well done Ashish Nehra on becoming the next UK Prime Minister. Bring 'IT' home. #Kohinoor #RishiSunak pic.twitter.com/iUceugMdBG
— Kaustav Dasgupta 🇮🇳 (@KDasgupta_18) October 24, 2022
Congratulations to Ashish Nehra Sir on becoming the next Prime Minister of the United Kingdom pic.twitter.com/6QYXgSQoNS
— 𝐒𝐇𝐀𝐈𝐊𝐇 𝐃𝐀𝐍𝐈𝐒𝐇 𝐒𝐑𝐊 (@Srkdaanish555) October 24, 2022
Ashish Nehra Giving Award to Young Cricketer Virat Kohli ( @imVkohli ) pic.twitter.com/3zMEyo0tDW
— indianhistorypics (@IndiaHistorypic) October 23, 2022
Congratulations India.
Ashish Nehra is the new PM of UK.Here is picture, he is telling PM modi how to swing the ball. 🤣🤣 pic.twitter.com/ZSaegwlbnn
— Author Sagar ALLONE🗨 (@allone_sagar) October 24, 2022
Congratulations Ashish Nehra ! pic.twitter.com/rFPAYizMZj
— PRAFUL KULKARNI (@PRAFULKULKARN18) October 24, 2022
Rishi Sunak and Ashish Nehra seem to be brothers who were estranged in Kumbh Ka Mela.#Rumor
😜😆 pic.twitter.com/rMSrFOZb3r— SOCRATES (@DJSingh85016049) October 24, 2022
ബ്രിട്ടനിലെ അതിസമ്പന്നരില്‍ ഒരാളാണ് ഋഷി സുനക്. സ്വാതന്ത്ര്യത്തിന് മുമ്പ് പഞ്ചാബില്‍ നിന്ന് ആഫ്രിക്കയിലേക്ക് കുടിയേറിയ കുടുംബമാണ് സുനകിന്റേത്. ഫാര്‍മസിസ്റ്റായ ഉഷാ സുനക്കിന്റെയും നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ജനറല്‍ പ്രാക്ടീഷണറായ യാഷ് വീറിന്റെയും മകനായാണ് ബ്രിട്ടനിലെ സതാംപ്ടണില്‍ സുനക് ജനിച്ചത്.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി എന്നിവയില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയെ വിവാഹം കഴിച്ചു. കൃഷ്ണ, അനൗഷ്‌ക എന്നിവരാണ് മക്കള്‍. 2015 ലാണ് ഋഷി സുനക് ആദ്യമായി എംപിയായത്. ബ്രെക്‌സിറ്റിനെ പിന്തുണച്ച പ്രധാന നേതാക്കളിലൊരാളായിരുന്നു ഋഷി സുനക്.