തന്നെ ഇന്ത്യന്‍ രാഷ്ട്രപതിയായി നിയമിക്കണമെന്ന് ആവശമുന്നയിച്ച് ഒരു വ്യക്തി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഭാവിയില്‍ ഈ വിഷയത്തില്‍ ഒരു ഹര്‍ജി പരിഗണിക്കരുതെന്ന് സുപ്രീംകോടതി സുപ്രീകോടതി രജിസ്ട്രിയോട് ആവശ്യപ്പെടുകയും ചെയ്തു.
കോടതിയുടെ നടപടിക്രമങ്ങളുടെ ദുരുപയോഗമാണിതെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഇത്തരം ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ എത്തിയ വ്യക്തി,കോടതിയെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും സുപ്രീം കോടതി പറഞ്ഞു.
കിഷോര്‍ ജഗന്നാഥ് സാവന്ത് എന്ന വ്യക്തിയാണ് വിചിത്രമായ ഹര്‍ജിയുമായി വന്ന് കോടതിയുടെ രോഷത്തിന് ഇടവരുത്തിയത്. സമാന വിഷയങ്ങളില്‍ ജഗന്നാഥ് സാവന്ത് ഇനി ഹര്‍ജിയുമായി എത്തിയാല്‍ പരിഗണിക്കേണ്ടതില്ലെന്നും രജിസ്ട്രിക്ക് ബെഞ്ച് നിര്‍ദേശം നല്‍കി.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെ അനുവദിച്ചില്ലെന്നാണ് ഹര്‍ജിക്കാരനായ ജഗന്നാഥ് സാവന്ത് ആരോപിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകനാണെന്ന് അവകാശപ്പെടുന്ന അദ്ദേഹം ലോകം അപകടത്തിലാകുന്ന എല്ലാ അവസ്ഥയിലും താന്‍ ഇടപെടാറുണ്ടെന്നും പറയുന്നു.