മംഗളൂരു: മംഗളൂരുവില്‍ നിന്നും മണിപ്പാലില്‍ നിന്നും മംഗളൂരു വിമാനത്താവളത്തിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഒക്ടോബര്‍ 27ന് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി, ആര്‍ടിഒ, എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ബസ് ഗതാഗതം വേണമെന്ന ആവശ്യം ഏറെക്കാലമായി നിലനില്‍ക്കുകയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ബസ് സര്‍വീസ് ആരംഭിച്ചെങ്കിലും വരുമാനനഷ്ടം കാരണം നിര്‍ത്തലാക്കുകയായിരുന്നു. ആവശ്യാനുസരണം ബസ് സര്‍വീസ് നടത്താന്‍ ഏതാനും മാസം മുമ്പ് ഗതാഗത മന്ത്രി ശ്രീരാമുലു നിര്‍ദേശം നല്‍കിയിരുന്നു. മൈസൂരു ഡിപ്പോയില്‍ നിന്ന് മംഗളൂരു ഡിപ്പോയിലേക്ക് നാല് വോള്‍വോ ബസുകളും അയച്ചു. എന്നാല്‍ ആര്‍ടിഒയുടെ അനുമതി ലഭിക്കാത്തതിനാല്‍ സര്‍വീസ് ആരംഭിച്ചില്ല.
Home Latest news മംഗളൂരുവില്‍ നിന്നും വിമാനത്താവളത്തിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് ഒക്ടോബര്‍ 27ന് ആരംഭിക്കും