‌രാജ്യത്തെ അശ്ശീല സൈറ്റുകൾ കൂട്ടമായി നിരോധിച്ച് കേന്ദ്ര സർക്കാർ

0
266

ന്യൂഡൽഹി: അശ്ശീല വെബ്സൈറ്റുകൾ നിരോധനമേർപ്പെടുത്തിയതായി ഉത്തരവ് പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. 63 അശ്ശീല സൈറ്റുകളാണ് പുതിയ നടപടിയിൽ നിരോധനം നേരിട്ടിട്ടുള്ളത്. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് സൈറ്റുകളും അനുബന്ധ യു ആർ എല്ലുകളും നിരോധിച്ചത്. ഇതിന് മുൻപും സമാനമായ രീതിയിൽ ലൈെംഗികത ഉള്ളടക്കമായി ഉള്ള സൈറ്റുകൾ കേന്ദ്ര സർക്കാർ നിരോധിച്ചിട്ടുണ്ട്.

2021-ലെ പുതിയ ഐടി നിയമങ്ങളും കോടതി വിധികളും ആധാരമാക്കിയാണ് രാജ്യത്ത് അശ്ശീല സൈറ്റുകൾക്ക് നേരേ പടിപടിയായുള്ള നിരോധനം നടപ്പിലാക്കി വരുന്നത്. ഇത് പ്രകാരമാണ് സൈറ്റുകൾ ബ്ളോക്ക് ചെയ്യാൻ ഇന്റർനെറ്റ് കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയത്.

ഏറ്റവും പുതിയ നടപടിയുടെ വിവരങ്ങൾ ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ നിരോധിച്ച സൈറ്റുകൾ ഇനി മുതൽ ഏതൊരു ഡിജിറ്റൽ ഉപകരണം വഴിയും ഇന്ത്യയിൽ ഉപയോഗിക്കാൻ സാധിക്കില്ല. പുതുതായി നിരോധിച്ച വെബ്സൈറ്റുകളുടെ വിവരങ്ങൾ കേന്ദ്രസർക്കാർ പൂർണമായി പുറത്തു വിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here