പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെത്തുടര്‍ന്ന പൊലീസെടുക്കുന്ന നടപടികള്‍ നിയമപ്രകാരമായിരിക്കണമെന്നും അതിന്റെ പേരില്‍ ആരെയും വേട്ടയാടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അനാശ്യ തിടുക്കവും വീഴ്ചയും ഇതില്‍ പാടില്ലന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.കളക്ടര്‍മാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. സംഘടനയില്‍ പ്രവര്‍ത്തിച്ചവരെ തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധനുവുമായി ബന്ധപ്പെട്ട നടപടികള്‍ വളരെ വൈകിയാണ് പുരോഗമിക്കുന്നത്. പ്രത്യക്ഷത്തിലുളള നടപടികളിലേക്ക് സര്‍ക്കാര്‍ ഇതുവരെ നീങ്ങിയിട്ടില്ലന്നാണറിയുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് സീല്‍ ചെയ്യുന്നതടക്കമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു.
ഇന്ന് രാവിലെയാണ് കേന്ദ്ര വിജ്ഞാപനത്തില്‍ തുടര്‍നടപടിക്കായുള്ള ഉത്തരവ് തന്നെ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇതിനുശേഷം ഡി.ജി.പിയുടെ സര്‍ക്കുലര്‍ കൂടി പുറത്തിറങ്ങിയാല്‍ മാത്രമേ പോലീസിന് നടപടികളിലേക്ക് കടക്കാന്‍ സാധിക്കൂ.