സ്ത്രീകള്‍ ഇരിക്കുന്ന സീറ്റിന് അരികില്‍ പാനിക് ബട്ടണ്‍, സന്ദേശം കണ്‍ട്രോള്‍ സെന്ററിലേക്ക്; ലൊക്കേഷന്‍ ട്രാക്കിങ് സംവിധാനം, പുതിയ പരിഷ്‌കാരവുമായി കേന്ദ്രം

0
120

ന്യൂഡല്‍ഹി: ബസ് അടക്കം പൊതുഗതാഗത വാഹനങ്ങളില്‍ ലൊക്കേഷന്‍ ട്രാക്കിങ്ങ് സംവിധാനവും പാനിക് ബട്ടണും നിര്‍ബന്ധമാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. മഞ്ഞ നമ്പര്‍ പ്ലേറ്റുള്ള എല്ലാ കോമേഴ്‌സില്‍ വാഹനങ്ങളിലും ഇത് പാലിക്കപ്പെടണം. യാത്രാ ബസുകള്‍, മിനി ബസുകള്‍, സ്‌കൂള്‍ ബസ്, കാബ്, ടാക്‌സി വാഹനങ്ങള്‍ എന്നിവയില്‍ ലൊക്കേഷന്‍ ട്രാക്കിങ് സംവിധാനം സ്ഥാപിക്കണം. കൂടാതെ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ പാനിക് ബട്ടണും വാഹനങ്ങളില്‍ ഘടിപ്പിക്കണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സ്ത്രീ സുരക്ഷ കണക്കിലെടുത്ത് സീറ്റിന് അരികില്‍ വേണം പാനിക് ബട്ടണ്‍ സ്ഥാപിക്കാന്‍. ഇതിലൂടെ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. പാനിക് ബട്ടണില്‍ അമര്‍ത്തുന്ന മാത്രയില്‍ തന്നെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററില്‍ സന്ദേശം എത്തുന്ന തരത്തിലാണ് സംവിധാനം ഒരുക്കുന്നത്. ഇതിലൂടെ വാഹനം ട്രാക്ക് ചെയ്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here