മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കെ എം ഷാജിക്കെതിരെ വിമര്‍ശനം. പാര്‍ട്ടി വേദികളില്‍ അല്ലാതെ മുസ്ലിം ലീഗിനെതിരെ കെ എം ഷാജി വിമര്‍ശനമുന്നയിക്കുന്നു എന്നാണ് കുറ്റപ്പെടുത്തല്‍. കെ എം ഷാജിക്കെതിരെ നടപടിയെടുക്കണം എന്നും ലീഗ് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ യോഗത്തില്‍. ക്രിയാത്മക വിമര്‍ശനം പാര്‍ട്ടി വേദികളില്‍ മാത്രം മതിയെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. വാര്‍ത്താ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വിമര്‍ശനം അനുവദിക്കില്ല. ഈ നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ലീഗ് യോഗത്തില്‍ തീരുമാനമായി.
പാര്‍ട്ടിവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ ഇനി മുതല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. അഞ്ചംഗങ്ങള്‍ ഉള്‍പ്പെട്ട അച്ചടക്ക സമിതിയായിരിക്കും കാര്യങ്ങള്‍ വിലയിരുത്തുക. മുന്നണി മാറാനുള്ള സാഹചര്യം നിലവിലില്ല. ഇക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും പി എം എ സലാം മലപ്പുറത്ത് പറഞ്ഞു.