അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം 2023-ല്‍ പൂര്‍ത്തിയാകും; 1800 കോടിരൂപ ചെലവ് വരുമെന്ന് ട്രസ്റ്റ്

0
166

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രനിര്‍മാണത്തിന് ഏകദേശം 1800 കോടി രൂപ ചെലവ് വരുമെന്ന് ട്രസ്റ്റ്. ക്ഷേത്രനിര്‍മാണത്തിനായി സുപ്രീം കോടതി നിര്‍ദേശപ്രകാരം രൂപീകരിക്കപ്പെട്ട ശ്രീരാം ജന്മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റാണ് ചെലവുകള്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട നിയമങ്ങളും മാനുവലും കഴിഞ്ഞദിവസം ചേര്‍ന്ന ട്രസ്റ്റ് യോഗം അംഗീകരിച്ചതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

ക്ഷേത്രനിര്‍മാണത്തിന് മാത്രമായി ഇത്രയും തുക ചെലവാകുക. മറ്റ് അനുബന്ധ നിര്‍മാണങ്ങള്‍ക്കും വേറെ തുക കണ്ടെത്തേണ്ടിവരും. 2023 ഡിസംബറോടെ നിര്‍മാണ് പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ജനുവരിയില്‍ പ്രതിഷ്ഠ നടത്താനാണ് നിലവിലെ ധാരണ.

ക്ഷേത്ര സമുച്ചയത്തില്‍ പ്രമുഖ ഹിന്ദു ദര്‍ശകരുടെയും രാമായണ കാലഘട്ടത്തിലെ പ്രധാന കഥാപാത്രങ്ങളുടെയും വിഗ്രഹങ്ങളും സ്ഥാപിക്കും. ഏറെ നാളത്തെ ആലോചനകള്‍ക്കും ബന്ധപ്പെട്ട എല്ലാവരുടെയും നിര്‍ദ്ദേശങ്ങള്‍ക്കും ശേഷമാണ് ട്രസ്റ്റിന്റെ നിയമങ്ങളും ഉപനിയമങ്ങളും ഇക്കഴിഞ്ഞ യോഗത്തില്‍ അന്തിമ തീരുമാനമാക്കിയതെന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here