ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നൽകിയാൽ 25ലക്ഷം, വ്യാജ കറൻസി കേസിൽ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ

0
244

ദില്ലി : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻ ഐ എ. വ്യാജ കറൻസി കേസിലാണ് നടപടി. ഇബ്രാഹിമിന് 25 ലക്ഷം രൂപയും ഛോട്ടാ ഷക്കീലിന് 20 ലക്ഷം രൂപയും അനീസ്, ചിക്ന , മേമൻ എന്നിവർക്ക് 15 ലക്ഷം രൂപ വീതവുമാണ് ഏജൻസി പ്രഖ്യാപിച്ചതെന്ന് റിപ്പോർട്ട്.

ഇന്ത്യ കണ്ട ഏറ്റവും വലിയ കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിനെ കണ്ടെത്താൻ നടപടികൾ എൻ ഐ എ ശക്തമാക്കുകയാണ്. നിലവിൽ പാക്കിസ്ഥാനിലും ദുബായിയിലുമായി  ദാവൂദ് ഇബ്രാഹിമിന് വ്യാപാര ബന്ധങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ഫെബ്രുവരിയിവാണ് ദാവൂദ് ഇബ്രാഹിമിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.  എൻ ഐ എ സ്പെഷ്യൽ യൂണിറ്റ് ആണ് കേസെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് 25 ഇടങ്ങളിലാണ് എൻ ഐ എ ഇതുവരെ റെയ്ഡ് നടത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here