പോപ്പുലര്‍ ഫ്രണ്ട് പരിപാടിയുടെ നോട്ടീസില്‍ ഉദ്ഘാടകനായി സര്‍ക്കാര്‍ ചീഫ് വിപ്പ്

0
288

പോപ്പുലര്‍ ഫ്രണ്ട് പരിപാടിയുടെ നോട്ടീസില്‍ ഉദ്ഘാടകനായി സര്‍ക്കാര്‍ ചീഫ് വിപ്പ്. പോപ്പുലര്‍ ഫ്രണ്ട് വാഴൂര്‍ ഏരിയാ സമ്മേളനത്തിന്റെ നോട്ടീസിലാണ് ഉദ്ഘാടകനായി എന്‍ ജയരാജിന്റെ പേരുള്ളത്. സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടകനായാണ് ചീഫ് വിപ്പിന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നോട്ടീസ് പുറത്തുവന്നതോടെ പോപ്പുലര്‍ ഫണ്ട്-കേരള കോണ്‍ഗ്രസ് ബന്ധം ആരോപിച്ച് ബിജെപി രംഗത്തെത്തി. ജയരാജ് പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത് യാദൃശ്ചികം അല്ല. കേരളത്തിലെ സര്‍ക്കാരിന്റെ നിലപാട് ഇതാണോ എന്ന് വ്യക്തമാക്കണമെന്നും ബിജെപി മധ്യ മേഖല പ്രസിഡന്റ് എന്‍ ഹരി പറഞ്ഞു.

അതേ സമയം തന്നോട് ചോദിച്ചിട്ടല്ല നോട്ടീസില്‍ പേര് വെച്ചതെന്ന് എന്‍ ജയരാജ് പ്രതികരിച്ചു. ‘നാട്ടൊരുമ’ പരിപാടിക്ക് എന്ന പേരിലാണ്ണ് പരിചയമുള്ള ഒരാള്‍ തന്നെ വിളിച്ചത്. പോപ്പുലര്‍ ഫ്രണ്ട് പരിപാടി ആണന്നറിഞ്ഞപ്പോള്‍ത്തന്നെ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ഇപ്പോള്‍ എന്താണ് ഇത് പ്രചരിപ്പിക്കാന്‍ കാരണമെന്ന് അറിയില്ല എന്നും ജയരാജ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here