ഉപ്പള: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം പഞ്ചായത്ത് തലങ്ങളില്‍ നടപ്പിലാക്കുന്ന സീതി സാഹിബ് അക്കാദമിയ പാഠശാലയ്ക്ക് മംഗൽപ്പാടി പഞ്ചായത്തിൽ തുടക്കമായി. ഉപ്പള സി എച്ച് സൗധം മുസ്ലിം ലീഗ് ഓഫ്‌സിൽ സംഘടിപ്പിച്ച പാഠശാല മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ടിഎ മൂസ ഉല്‍ഘാടനം ചെയ്തു.
മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത പ്രസിഡണ്ട് ഇർഷാദ് മള്ളങ്കൈ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറല്‍ സെക്രട്ടറി പി.വൈ ആസിഫ് ഉപ്പള സ്വാഗതം പറഞ്ഞു.
ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അസീസ് മരിക്കെ പതാക ഉയർത്തി, പി.എം സലിം, ഗോൾഡൻ റഹ്‌മാൻ, ബി.എം മുസ്തഫ, കെ.എഫ് ഇഖ്ബാൽ, നൗഫൽ ചെറുഗോളി, മജീദ് പച്ചമ്പളം, സീതി സാഹിബ് അക്കാദമിയ പാഠശാല കോഡിനേറ്റർ ശറഫുദ്ധീൻ പെരിങ്കടി, ഫാറൂഖ് മാസ്റ്റർ, നൗഷാദ് പത്വാടി, റഫീഖ് അപ്പി ബേക്കൂർ, സമീർ ബോണ്ട്, ആസിഫ് മുട്ടം, സൂഫി ബന്ദിയോട്, ഖലീൽ ഹേരൂർ, മുഫാസി കോട്ട, റഹീം പള്ളം, സർഫറാസ് ബന്ദിയോട് തുടങ്ങിയവർ സംബന്ധിച്ചു.
മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് റൗഫ് ബാവിക്കര, മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡണ്ട് ഇല്യാസ് ഹുദവി ക്ലാസുകൾ അവതരിപ്പിച്ചു.
സീതി സാഹിബ് അക്കാദമിയ പാഠശാലയിൽ മുസ്‌ലിം ലീഗിന്റെ നാൾവഴികൾ, വർത്തമാന പ്രസക്തി, ന്യൂനപക്ഷരാഷ്ട്രീയത്തിന്റെ വിവിധ ഗതി ചരിത്രങ്ങൾ, വർത്തമാനങ്ങൾ, ഭാവികൾ, അവകാശപ്പോരാട്ടങ്ങളുടെ ചരിത്രങ്ങൾ, വിദ്യാഭ്യാസ നവോത്ഥാനപ്രവർത്തനങ്ങൾ, ഇതര പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചുള്ള അവബോധങ്ങൾ മുതലായവയാണ് പഠിപ്പിക്കുന്നത്. 18 മുതൽ 40 വരെ പ്രായമുള്ള പ്രവർത്തകർക്കായി പഞ്ചായത്ത്തലത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഒരു യൂണിറ്റിൽ അമ്പത് പഠിതാക്കൾ ഉണ്ടാവും. മാസത്തിൽ രണ്ടുമണിക്കൂർവീതം ആറുമാസം കൊണ്ട് 12 മണിക്കൂർ ക്ലാസ് ലഭ്യമാക്കി സർട്ടിഫിക്കറ്റും നൽകും.