സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു

0
238

തൃശ്ശൂർ: സംസ്ഥാനത്ത് അരി വില കുതിച്ചുയരുന്നു. ഒരു കിലോ ജയ അരിക്ക് ചില്ലറവിപണിയിൽ 52 രൂപയാണ് വില. കുറുവ അരിക്ക് 40 രൂപയായി. നാല് മാസത്തിനുള്ളിൽ ജയ അരിക്ക് 10 രൂപയാണ് കൂടിയത്. വില ഇനിയും ഉയരുമെന്ന് വ്യാപാരികൾ പറയുന്നു.

ജയ, വടി മട്ട, കുറുവ അരികൾക്കാണ് വില ഗണ്യമായി കൂടിയത്.ആന്ധ്രപ്രദേശിൽ നിന്ന് അരി വരവ് കുറഞ്ഞതാണ് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ഏപ്രിലിൽ 34-35 രൂപ ഹോൾ സെയിൽ വിലയായിരുന്ന ജയ അരിക്ക് ഇപ്പോൾ വില 48 രൂപയാണ്. ഓണത്തിന് മുൻപ് ഇത് 50 രൂപ ആകും. വടി മട്ടയുടെ വിലയും 48 ആയി. ഇവ രണ്ടിന്റെയും റീടെയിൽ വില 50 മുതൽ 53 വരെ എത്തി. കുറുവ അരി റീറ്റൈൽ വില 40 രൂപയോളമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here