കോവിഡ് ആശങ്ക, വിമാനത്തിനുള്ളില്‍ മാസ്‌ക് കര്‍ശനമാക്കി ഡിജിസിഎ; ലംഘിക്കുന്നവര്‍ക്കെതിരെ നടപടി

0
179

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് വിമാന കമ്പനികള്‍ക്ക് ഡിജിസിഎയുടെ നിര്‍ദേശം. വിമാനത്തിനുള്ളില്‍ മാസ്‌ക് ധരിക്കല്‍ അടക്കമുള്ള കോവിഡ് പ്രോട്ടോക്കോള്‍ യാത്രക്കാര്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് വിമാന കമ്പനികള്‍ ഉറപ്പുവരുത്തണം. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും വിമാന കമ്പനികളോട് ഡിജിസിഎ നിര്‍ദേശിച്ചു.

ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുകയാണ്. ഡല്‍ഹിയില്‍ പുതുതായി 1652 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഈ പശ്ചാത്തലത്തിലാണ് കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡിജിസിഎ നിര്‍ദേശം നല്‍കിയത്.

വിമാന കമ്പനികള്‍ മാര്‍ഗനിര്‍ദേശം കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ പരിശോധന നടത്തും. യാത്രക്കാര്‍ എല്ലായ്‌പ്പോഴും മാസക് ധരിച്ചിരിക്കണം. യാത്രക്കാര്‍ കൃത്യമായി സാനിറ്റൈസ് ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ യാത്രക്കാരില്‍ ആരെങ്കിലും തയ്യാറായില്ലെങ്കില്‍ വിമാന കമ്പനികള്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡിജിസിഎ നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here