പട്ന: ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുമോ, തുടരുമോ എന്നത് ഇന്നറിയാം. നിതീഷ് വിളിച്ചുചേര്‍ത്ത പാര്‍ട്ടി എംഎല്‍എമാരുടേയും എംപിമാരുടേയും നിര്‍ണായക യോഗം രാവിലെ പതിനൊന്ന് മണിക്ക് ആരംഭിക്കും. അതേസമയത്തുതന്നെ റാബ്റി ദേവിയുടെ വസതിയില്‍ ആര്‍ജെഡി എംഎല്‍എമാരുടേയും യോഗം ചേരും. ഇരുപാര്‍ട്ടി യോഗങ്ങളിലും എംഎല്‍എമാര്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ നേതൃത്വം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇടത് , കോണ്‍ഗ്രസ് നേതാക്കളും റാബ്റി ദേവിയുടെ വീട്ടിലെ യോഗത്തില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉച്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗവും വിളിച്ചിട്ടുണ്ട്.
Home Latest news ബിജെപിയോട് ടാറ്റ പറയുമോ നിതീഷ്?; നിര്‍ണായക യോഗം അല്പസമയത്തിനകം, എംഎല്‍എമാര്‍ക്ക് ഫോണ്‍ വിലക്ക്