അവളുടെ വിവാഹജീവിതം എപ്പോൾ അവസാനിച്ചെന്ന് നോക്കിയാൽ മതി, വിവാഹത്തിന് മുമ്പ് ബന്ധുക്കളുടെ ബെറ്റ്

0
301

വിവാഹത്തിന്റെ സമയത്ത് ചിലപ്പോൾ നാട്ടുകാരും, ചില പരദൂഷണം ബന്ധുക്കളും ഒക്കെ ചേർന്ന് പലതരം കുശുകുശുക്കലും നടത്താറുണ്ട്. എന്നാലും വിവാഹത്തെ ചൊല്ലി ആരെങ്കിലും ബെറ്റ് വയ്ക്കുമോ? നമ്മുടെ ബന്ധുക്കൾ ചിലപ്പോഴൊക്കെ നമ്മെ പിന്തുണക്കുന്നവരായിരിക്കും. ചിലർ നമ്മെ വിമർശിക്കുന്നവരായിരിക്കും. എന്നാൽ, ഒരു യുവതി തന്റെ വിവാഹത്തിന് മുമ്പ് തന്നെ തന്റെ വീട്ടുകാർ തന്നെ കുറിച്ച് വച്ചിരിക്കുന്ന ബെറ്റ് കേട്ട് അന്തം വിട്ടിരിക്കുകയാണ്.

അവളുടെ വിവാഹജീവിതം എപ്പോൾ അവസാനിക്കും എന്നതിനെ ചൊല്ലിയാണ് കുടുംബക്കാർ ബെറ്റ് വച്ചിരിക്കുന്നത്. അത് കേട്ട് താനാകെ നിരാശയായിപ്പോയി എന്ന് യുവതി റെഡ്ഡിറ്റിൽ കുറിച്ചു. തന്റെ ഒരു കസിൻ വഴിയാണ് താൻ ഈ വിവരം അറിഞ്ഞിരിക്കുന്നത് എന്നും യുവതി റെഡ്ഡിറ്റിൽ കുറിച്ചു. അത് തന്നെ വളരെ അധികം നിരാശപ്പെടുത്തി എന്നും യുവതി പറയുന്നു.

അവളൊരു നല്ല ഭാര്യ അല്ല എന്ന് അറിയുന്ന ഭാവി ഭർത്താവ് വിവാഹശേഷം നിരാശനാവും. അയാൾ പ്രതീക്ഷിച്ച ഒരു ഭാര്യയായിരിക്കില്ല അവൾ എന്നെല്ലാം കുടുംബക്കാർ പറഞ്ഞത്രെ. അവളിപ്പോൾ എല്ലാവരെയും വിളിച്ചുള്ള വിവാഹം ഒഴിവാക്കി ഒരു രജിസ്റ്റർ മാര്യേജ് ആയാലോ എന്നുള്ള ആലോചനയിലാണ്.

ഈ പന്തയത്തെക്കുറിച്ച് തന്റെ വീട്ടുകാരോട് ചോദിച്ചു. അപ്പോൾ, ഇതൊരു നിരുപദ്രവകരമായ തമാശയാണെന്ന് പറഞ്ഞ് അവർ ഒഴിഞ്ഞു മാറുകയായിരുന്നു എന്ന് അവൾ സൂചിപ്പിച്ചു. ഒരു പുരുഷൻ തീർച്ചയായും ആഗ്രഹിക്കുന്നത് ഒരു വിധേയത്വമുള്ള വീട്ടമ്മയെ ആയിരിക്കും. അങ്ങനെ ആകാനുള്ള വ്യക്തിത്വം എനിക്കില്ലായിരുന്നു. അതിനെ കുറിച്ചും വീട്ടുകാർ തമാശ പറഞ്ഞു എന്നും യുവതി എഴുതി.

അല്ലെങ്കിൽ തന്നെ ഇതേ കുറിച്ചെല്ലാം ഓർത്ത് താൻ വളരെ നിരാശയിലായിരുന്നു. ഈ ബെറ്റ് കൂടി ആയപ്പോൾ താൻ വളരെ മോശം അവസ്ഥയിലായി. താൻ വിവാഹാഘോഷം വേണ്ടെന്ന് വയ്ക്കാൻ തീരുമാനിച്ചു. എന്നാൽ, തന്റെ വീട്ടുകാർ അതിനെ എതിർത്തു. അതിനെ കുറിച്ച് ആളുകൾ പലതും പറയുമെന്നും തന്റെ ഭാവി ഭർത്താവിന്റെ വീട്ടുകാർക്ക് അത് സന്തോഷം നൽകില്ല എന്നുമെല്ലാം വീട്ടുകാർ പറഞ്ഞു എന്നും യുവതി എഴുതുന്നു. താൻ എന്താണ് ചെയ്യേണ്ടത് എന്നും യുവതി റെഡ്ഡിറ്റിൽ അഭിപ്രായം ചോദിച്ചു.

വിവാഹാഘോഷം കാൻസൽ ചെയ്യണ്ട എന്നും പകരം ഈ ബെറ്റ് വച്ച ബന്ധുക്കളെ അതിൽ പങ്കെടുപ്പിക്കാതിരുന്നാൽ മതി എന്നും പലരും അഭിപ്രായപ്പെട്ടു.

ലോകത്ത് എന്തെല്ലാം തരം ബന്ധുക്കളാണ് അല്ലേ?

LEAVE A REPLY

Please enter your comment!
Please enter your name here