സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്നു പറഞ്ഞ് റഷ്യയുടെ ടെന്നീസ് താരം ഡരിയ കസാട്കിന

0
162

മോസ്‌കോ: റഷ്യയുടെ ഒന്നാം നമ്പർ ടെന്നീസ് താരം ഡരിയ കസാട്കിന താൻ സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി.
തിങ്കളാഴ്ച സോഷ്യൽ മീഡിയയിൽ കൂടെ പുറത്ത് വിട്ട വീഡിയോ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തൽ നടത്തിയത്. കസാറ്റ്കിന തന്റെ പങ്കാളിയുമൊത്തുള്ള ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.

റഷ്യയില്‍ സ്വവര്‍ഗാനുരാഗികള്‍ക്കും എല്‍ജിബിടിക്യു കമ്യൂണിറ്റിയുടെ അവകാശങ്ങള്‍ക്കുമെതിരെ ഭരണകൂടം സ്വീകരിക്കുന്ന നിലപാടുകളെ വിമര്‍ശിച്ചും കസാട്കിന വീഡിയോയില്‍ സംസാരിക്കുന്നുണ്ട്.